Wednesday, May 8, 2024
spot_img

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടിൽ കയറി പീഡപ്പിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്;ഒളിവിൽപോയ പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി

തൃശൂർ:മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ചു.കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്. കുന്നംകുളം മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസിന്റെ ആർത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമായ സുരേഷിനെതിരെയാണ് കുന്നംകുളം പോലീസ് കേസെടുത്തത്.സംഭവശേഷം പ്രതി ഒളിവിൽപോയി.പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.

അച്ഛനും അമ്മയും മരിച്ചതിനു ശേഷം സഹോദരന്റെ സംരക്ഷണയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവതി താമസിക്കുന്നത്. സഹോദരൻ ഗൾഫിലാണ്. ഇയാളുടെ ഭാര്യയോടൊപ്പമാണ് യുവതി കഴിയുന്നത്. സഹോദരന്റെ ഭാര്യ പുറത്തുപോയ സമയത്താണ് സുരേഷ് വീട്ടിൽ കയറി ലൈംഗിക അതിക്രമം കാണിച്ചതെന്ന് പരാതി.

സംഭവത്തിന് ശേഷം യുവതിയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങിയത്തിനെ തുടർന്ന് സഹോദരന്റെ ഭാര്യ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. യുവതിയെ കുന്നംകുളം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles