Thursday, May 9, 2024
spot_img

സ്വപ്‌നയുടെ ശമ്പളം തിരിച്ചുപിടിക്കാനുള്ള നീക്കം നിയമപോരാട്ടത്തിലേക്ക്; മറുപടി നൽകാതെ പിഡബ്ല്യുസി

തിരുവനന്തപുരം :സ്‌പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിച്ച സ്വപ്‌ന സുരേഷിന് നൽകിയ ശമ്പളം തിരികെ പിടിക്കുന്ന നടപടികൾ നിയമപോരാട്ടത്തിലേക്ക്. ശമ്പളത്തിനായി ചെലവഴിച്ച തുക തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഐടിഐഎൽ നിയമന ഏജൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന് നോട്ടീസ് അയച്ചെങ്കിലും അനുകൂല നടപടി ലഭിച്ചില്ല. പിഡബ്ല്യുസിക്ക് വിലക്കേർപ്പെടുത്തിയ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന സന്ദർഭത്തിൽ എന്തിനാണ് നോട്ടീസ് അയച്ചതെന്നായിരുന്നു കമ്പനിയുടെ മറുപടി

ഒരേ വിഷയവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ കോടതിയിൽ മറുപടി പറയാമെന്നാണ് കമ്പനി നിലപാട്. കേസ് കോടതിയുടെ പരിഗണനക്ക് വരുമ്പോൾ നിയമപരമായി പോരാടാനാണ് കെഎസ്‌ഐടിഐഎല്ലിന്റെ തീരുമാനം. പിഡബ്ല്യുസിയെ വിലക്കണമെന്ന് 2020 ജൂൺ 16നാണ് ചീഫ് സെക്രട്ടറിതല സമിതി ശുപാർശ നൽകിയത്.

സ്വപ്നക്ക് നൽകിയ ശമ്പളം തിരിച്ചു നൽകാൻ കഴിയില്ലെന്ന് പി ഡബ്ല്യു സി നേരത്തെ അറിയിച്ചിരുന്നു. തുക തിരിച്ചുപിടിക്കുന്നതിന് നിയമോപദേശം തേടിയ ശേഷമാണ് കെഎസ്‌ഐടിഐഎൽ നോട്ടീസ് അയച്ചത്.

Related Articles

Latest Articles