Friday, October 9, 2026

ചേലക്കരയിൽ മദ്യലഹരിയിൽ മകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച പിതാവ് മരിച്ചു;മരണം ചികിത്സയിൽ തുടരുന്നതിനിടെ

തൃശ്ശൂർ: മദ്യലഹരിയിൽ മകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച പിതാവ് മരിച്ചു. ചേലക്കരയിലാണ് സംഭവം. ചേലക്കര കുറുമല കോച്ചിക്കുന്ന് സ്വദേശി നമ്പ്യാത്ത് ചാത്തൻ (80) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ മെയ് 16നാണ് തർക്കത്തിനിടെ മകൻ രാധാകൃഷ്ണൻ നമ്പ്യാത്ത് ചാത്തനെ ക്രൂരമായി മർദിക്കുകയും കല്ല് കൊണ്ട് തലക്കും ദേഹമാകെയും ഇടിച്ച് പരിക്കേൽപ്പിച്ചത്. ഇതേ തുടർന്ന് അവശ നിലയിലായ നമ്പ്യാത്ത് ചാത്തൻ ഒരാഴ്ചയോളം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. വീട്ടിലെത്തിച്ച് ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. രാധാകൃഷ്ണൻ ഇപ്പോൾ റിമാൻഡിലാണ്.

Related Articles

Latest Articles