Thursday, May 9, 2024
spot_img

എസ്എഫ്ഐക്ക് കനത്ത തിരിച്ചടി!മലയാള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ ജയിച്ചത് റദ്ദാക്കി ഹൈക്കോടതി!രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം !

മലയാളം സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പില്‍ എതിരാളികളില്ലാത്തതിനാല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നേടിയ വിജയം ഹൈക്കോടതി റദ്ദാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചു. ഇതിനൊപ്പം എംഎസ്എഫിന്റെ തള്ളിക്കള്ളഞ്ഞ നാമനിര്‍ദേശ പത്രികകള്‍ സ്‌ക്രൂട്ടിനി നടത്തി സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

എംഎസ്എഫിന്റെ സ്ഥാനാർത്ഥികൾ നൽകിയ നാമനിര്‍ദേശ പത്രികകള്‍ തള്ളി, എതിരാളികളില്ലാതെയാണ് മലയാളം സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചിരുന്നത്. തുടർന്നാണ് ഇക്കാര്യം ചോദ്യംചെയ്ത്‌ എംഎസ്എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നാമനിര്‍ദേശ പത്രിക തള്ളിയത് ശരിയായ രീതിയല്ലെന്നും ചട്ടവിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.

Related Articles

Latest Articles