Thursday, April 25, 2024
spot_img

ഗർഭിണികൾക്ക് അനുഭവപ്പെടുന്ന ലക്ഷണങ്ങളൊന്നുമില്ല! ഇടക്ക് മാത്രം ഓക്കാനം തോനും: വയറുവേദന എടുത്തപ്പോൾ ടോയ്‌ലെറ്റിൽ പോയി; പുറത്തുവന്നത് ആൺകുഞ്ഞ്, വിശ്വസിക്കാനാകാതെ 20കാരി

ലണ്ടൻ: വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ടോയ്‌ലെറ്റിൽ പോയ വിദ്യാർത്ഥിനി ആൺ കുഞ്ഞിനെ പ്രസവിച്ചതായി റിപ്പോർട്ടുകൾ. യുകെയിലെ സൗത്ത്ഹാംപ്റ്റൺ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് പെട്ടെന്നൊരു കുഞ്ഞിന് ജന്മം നൽകിയത്.

ഗർഭിണികൾക്ക് അനുഭവപ്പെടുന്ന ലക്ഷണങ്ങളൊന്നും തന്നെ 20-കാരിയായ ജെസ് ഡേവിസ് എന്ന വിദ്യാർത്ഥിനിക്ക് ഉണ്ടായിരുന്നില്ല. മാത്രവുമല്ല ജെസിന്റെ വയറിനും വലിപ്പവും സാധാരണമായിരുന്നു. ആർത്തവം അടുത്തതിനാലാണ് വയറുവേദന തോന്നുന്നതെന്ന് കരുതിയാണ് ജെസ് ടോയ്‌ലെറ്റിൽ പോയത്. പക്ഷെ, ടോയ്‌ലെറ്റിൽ ചെന്നിരുന്ന വിദ്യാർത്ഥിനി രണ്ടര കിലോ തൂക്കമുള്ള കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

ഏറെ നാളുകളായി ജെസ് ആർത്തവ പ്രശ്‌നം നേരിട്ടിരുന്നു. കൃത്യമായ ഇടവേളകളിൽ ആർത്തവം നടന്നിരുന്നില്ല. എങ്കിലും അത് ഒരു കുഞ്ഞുണ്ടാകുന്നതിന്റെ സൂചനയായിരുന്നുവെന്ന് ഒരിക്കലും കരുതിയില്ലെന്നും യുവതി വ്യക്തമാക്കി.

ചിലപ്പോഴൊക്കെ ഓക്കാനം തോന്നാറുണ്ട്. ഇക്കാര്യം ഡോക്ടറെ അറിയിക്കുകയും ഇതിനായി മരുന്ന് കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ ടോയ്‌ലെറ്റിൽ കയറിയതിന് പിന്നാലെ തന്റെ വയറ്റിൽ നിന്നും കുഞ്ഞ് വരുന്ന കാഴ്ച കണ്ട് വിശ്വസിക്കാനായില്ലെന്നും താൻ സ്വപ്‌നം കാണുകയാണെന്നാണ് ആദ്യം കരുതിയതെന്നും ജെസ് പറയുന്നു.

ടോയ്‌ലെറ്റിൽ പ്രസവിച്ച ജെസ് ഉടനെ തന്നെ ഒരു സുഹൃത്തിനെ ബന്ധപ്പെടുകയാണ് ചെയ്തത്. തൊട്ടുപിന്നാലെ ആംബുലൻസ് എത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് 35 ആഴ്ച പ്രായമാണ് പ്രസവിക്കുമ്പോൾ ഉണ്ടായിരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. നിലവിൽ അമ്മയും കുഞ്ഞും പൂർണ ആരോഗ്യരാണ്.

Related Articles

Latest Articles