Friday, October 2, 2026

വാഹനാപകടം: ഛത്തീസ്ഗഡിൽ അഞ്ച് മരണം; 17 പേർക്ക് പരിക്ക്

ഗരിയാബന്ദ്: ഛത്തീസ്ഗഡിൽ വാഹനാപകടത്തിൽ അഞ്ച് മരണം(Accident In Chhattisgarh). ഗരിയാബന്ദിലെ ജോബ ഗ്രാമത്തിന് സമീപത്താണ് അപകടം ഉണ്ടായത്. ട്രക്കും ട്രാക്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ട്രാക്ടർ ട്രോളിയിലുണ്ടായിരുന്ന ആളുകളാണ് അപകടത്തിൽപ്പെട്ടത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. മജ്രകട്ട ഗ്രാമത്തിലെ നിവാസികൾ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ട്രാക്ടർ ട്രോളി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

കൂട്ടിയിടിയിൽ ട്രോളി പൂർണമായി തകർന്നു. ജെസിബി എത്തിച്ച ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തതെന്ന് ഗരിയാബന്ദ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വിശ്വദീപ് യാദവ് പറഞ്ഞു. പരിക്കേറ്റ 14 പേരെ മെച്ചപ്പെട്ട ചികിത്സയ്ക്കായി റായ്പൂരിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. മറ്റ് മൂന്ന് പേർ ഗരിയബന്ദിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles