Thursday, May 2, 2024
spot_img

നടൻ ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല, അപകടകാരണംവ്യക്തമല്ല, പോലീസ് സ്ഥലത്തെത്തി

തലശ്ശേരി: നടൻ ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. തലശ്ശേരിയിൽ വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം റോഡരികിൽ നിർത്തിയിരുന്ന വാഹനത്തിന്റെ പിൻ ഭാഗത്ത് ഇടിച്ചു തകർത്താണ് നിന്നത്.

താരത്തിനുൾപ്പടെ ആർക്കും അപകടത്തിൽ പരിക്കില്ല എന്നാണ് വിവരങ്ങൾ. അപകടത്തിന്റെ കാരണം വ്യക്തമല്ല. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related Articles

Latest Articles