Monday, October 12, 2026

ബ്ലാക്ക് അണിഞ്ഞ് മോഹൻലാൽ: ഇടത് കാല്‍മുട്ടിന് എന്തുപറ്റിയെന്ന് ആരാധകർ; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ നിമിഷങ്ങൾ കൊണ്ടാണ് വൈറലാകാറുള്ളത്. അതേസമയം താരങ്ങളുടെ ചിത്രങ്ങൾക്ക് ലൈക്ക് നൽകുക മാത്രമല്ല അവരെ അടിമുടി വീക്ഷിക്കുന്നതും ആരാധകരുടെ പതിവാണ്.

ഇന്ന് മോഹൻലാൽ ഫേസ്ബുക്കിലൂടെ പങ്കുവെച്ച പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ‘ കൂടുതല്‍ ഊര്‍ജ്ജസ്വലനും ചെറുപ്പവുമായി തോന്നുന്നു’ എന്നാണ് ചിത്രം കണ്ട് ആരാധകര്‍ പറയുന്നത്. “ചെറുപ്പക്കാര്‍ക്ക് പോലും കട്ട കോംപറ്റീഷനാണ്”എന്നാണ് ഒരു ആരാധകന്റെ കമന്റ്.

ഇന്ന് രാവിലെ പങ്കുവച്ച ചിത്രം മിനിറ്റുകള്‍ക്കുള്ളിലാണ് വൈറലായത്. കറുപ്പ് ടീഷര്‍ട്ടും ഷോര്‍ട്ട്‌സുമാണ് വേഷം. ‘ബ്ലാക്ക് തണ്ടര്‍’ എന്നാണ് ചിത്രത്തെ ചിലര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ‘ഇടത് കാല്‍മുട്ടില്‍ എന്തുപറ്റി’യെന്നത് ചില ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതുമായി ബന്ധപ്പട്ട വിവരങ്ങളൊന്നും വന്നിട്ടില്ല. മാത്രമല്ല വാര്‍ത്തകളില്‍ നിറയാറുള്ള പുതിയ വിവാദങ്ങളും ചിലര്‍ പ്രിയതാരത്തോട് ചോദിച്ചറിയാന്‍ ശ്രമിക്കുന്നുണ്ട്. “നര്‍കോട്ടിക്ക് ജിഹാദ് ഉണ്ടോ, ഇല്ലയോ” എന്നാണ് ഈ ചിത്രത്തിന് ലഭിച്ച കമന്റുകളിലൊന്ന്. മറ്റൊരാളാകട്ടെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കാര്‍ പ്രവേശിപ്പിച്ചതിലെ നീരസവും പങ്കുവച്ചിട്ടുണ്ട്.

Related Articles

Latest Articles