Tuesday, December 30, 2025

പണമിടപാട് സംബന്ധിച്ച തർക്കത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു; നടൻ വിനീത് തട്ടില്‍ അറസ്റ്റില്‍

തൃശൂര്‍: പണമിടപാട് സംബന്ധിച്ച തർക്കവുമായി ബന്ധപ്പെട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടന്‍ വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍. ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്‌സിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

പരിക്കേറ്റ അലക്‌സ് ചികിത്സയിൽ കഴിയുകയാണ്. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. കടം കൊടുത്ത പണം തിരികെ ചോദിച്ച് വിനീതിന്റെ വീട്ടിലെത്തിയ അലക്‌സിനെ വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് നടനെതിരെയുള്ള ആരോപണം.

അന്തിക്കാട് പൊലീസാണ് കേസെടുത്തത്. പുത്തന്‍പീടിക സ്വദേശിയാണ് വിനീത് തട്ടില്‍. പുത്തന്‍പീടികയിലെ വീട്ടില്‍ നിന്നണ് പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, ആട് 2, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളില്‍ വിനീത് അഭിനയിച്ചിട്ടുണ്ട്.

Related Articles

Latest Articles