Monday, April 29, 2024
spot_img

പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് അഫ്​ഗാൻ പതാക നീക്കി താലിബാൻ പതാക നാട്ടി ഭീകരർ; താലിബാന് പിന്തുണ നൽകുന്ന പാകിസ്ഥാനെതിരെ ലോകമൊട്ടാകെ പ്രതിഷേധം

കാബൂൾ: അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക നീക്കി താലിബാൻ പതാക നാട്ടി ഭീകരർ. താലിബാൻ ഓഫീസുകളുടെ മുഴുവൻ നിയന്ത്രണവും താലിബാൻ ഏറ്റെടുത്തിരിക്കുകയാണ് . ഭരണത്തിന് മൂന്നം​ഗ താത്കാലിക സമിതിയെ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അം​ഗവുമുണ്ട്. മുൻ പ്രധാനമന്ത്രി ​ഗുൽബുദീൻ ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് തലസ്ഥാനനഗരമായ കാബൂൾ കൂടി ഭീകരർ കീഴടക്കിയത്. ഇതോടെ അഫ്ഗാനിലെ അഷ്റഫ് ഘാനിയുടെ സർക്കാർ താലിബാന് മുന്നിൽ കീഴടങ്ങി.പൊരുതിനോക്കാൻ പോലും തയ്യാറാകാതെ അഫ്ഗാൻ സൈന്യം പിന്മാറുകയായിരുന്നു. പിൻവാങ്ങാൻ താലിബാൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം അഫ്ഗാനിൽ ആക്രമണം നടത്താൻ താലിബാനെ പിന്തുണയ്‌ക്കുന്ന പാകിസ്ഥാനെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടൻ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പാകിസ്ഥാന് ഉപരോധം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇക്കാര്യം ആവശ്യപ്പെട്ട് 300 ഓളം പ്രതിഷേധക്കാർ ബെർലിനിലെ ബ്രാൻഡെൻബെർഗ് ഗേറ്റിൽ തടിച്ചുകൂടി. പാകിസ്ഥാന് പുറമേ താലിബാനെതിരെയും ആഗോള തലത്തിൽ വ്യാപക പ്രക്ഷോഭം ഉയരുന്നുണ്ട്. കാനഡ, ഓസ്‌ട്രേലിയ, മഞ്ചെസ്റ്റർ, വിയന്ന എന്നിവിടങ്ങളിൽ വിവിധ സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles