Tuesday, May 21, 2024
spot_img

കൊല്ലത്തെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ തീയതി മാറ്റി

കൊല്ലം: ജില്ലയിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ തീയതി മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ ഓഗസ്റ്റ് ഒന്നാം തീയതിക്ക് പകരം ഓഗസ്റ്റ് അഞ്ചാം തീയതിലേക്കു മാറ്റിയതായി തിരുവനന്തപുരത്തെ ആർമി റിക്രൂട്ട്‌മെന്റ് ഓഫീസ് അറിയിച്ചു.

ഓഗസ്റ്റ് 05 മുതൽ സെപ്തംബർ 03 വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി 2022 നവംബർ 15 മുതൽ നവംബർ 30 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും.

Related Articles

Latest Articles