Wednesday, October 14, 2026

വിവിധ നഗരങ്ങളിൽ ജാഗ്രതാനിർദേശം; ഡോക്ടർമാർ ഉൾപ്പെടെ സർക്കാർ ജീവനക്കാരുടെ അവധി റദ്ദാക്കി ; സുസജ്ജമായി രാജ്യം

ദില്ലി : പാക് ആക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ വിവിധ നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ. സൈറണുകൾ മുഴക്കിയും മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചും ജനങ്ങൾക്ക് സുരക്ഷാസേന മുന്നറിയിപ്പ് നൽകുന്നുണ്ട്. ദില്ലിയിൽ അതീവ ജാഗ്രതയാണ് നിലനിൽക്കുന്നത്. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥരുടെ അവധികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. പുറത്തിറങ്ങിയ ഉത്തരവിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ അവധി ഉണ്ടായിരിക്കുന്നതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പട്യാല, ഛണ്ഡീഗഢ്, അമ്പാല തുടങ്ങിയിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ സൈറൺ മുഴങ്ങിയിരുന്നു. പാക് പ്രകോപനം തുടരുന്നതിനിടെയാണ് ഇവിടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. രാജസ്ഥാൻ, പശ്ചിമബംഗാൾ, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ പൂർണ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിരുന്നു.അമൃത്സർ, ഫിറോസ്പൂർ, തരൺ തരൺ, ഗുരുദാസ്പൂർ, ജലന്ധർ, കപൂർത്തല, ഹോഷിയാർപൂർ, മൊഹാലി, ഫരീദ്കോട്ട്, പത്താൻകോട്ട്, ഗുർദാസ്പുർ തുടങ്ങിയിടങ്ങളിലും ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles