Thursday, May 9, 2024
spot_img

അല്ലു അർജുൻ-ഫഹദ് ചിത്രം പുഷ്പ തിയേറ്ററുകളിലേക്ക്: ‘വെയ്റ്റിംഗ്’ എന്ന് ആരാധകർ

പ്രഖ്യാപനം മുതൽ സിനിമാ പ്രേമികളെ ഏറെ ആകർഷിച്ച ചിത്രമാണ് തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ പുഷ്പ. സിനിമയുമായി ബദ്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം വലിയ ശ്രദ്ധനേടാറുണ്ടായിരുന്നു. ചിത്രത്തിൽ അല്ലു അർജുൻ നായകനും ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലുമെത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. ടീസറിന് ലഭിച്ച റെക്കോർഡ് നേട്ടം തന്നെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ പുഷ്പയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ‘വെയ്റ്റിംഗ്’ എന്നാണ് ആരാധകർ പറയുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാ​ഗമാണ് റിലീസിന് ഒരുങ്ങുന്നത്. ഈ വർഷം ഡിസംബറിൽ തിയേറ്ററിലെത്തും. രണ്ട് ഭാ​ഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷമാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. അർജുന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്.

ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മൈത്രി മൂവി മേക്കേഴ്സും മുറ്റംസെട്ടി മീഡിയയും ചേർന്നാണ് നിർമ്മാണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles