Saturday, April 27, 2024
spot_img

പുതിയ കൂട്ടുകാരനൊപ്പം കളിച്ച് ജഗതി ശ്രീകുമാർ: രസകരമായ വീഡിയോ കാണാം

മലയാളത്തിൽ ആയിരത്തി നാനൂറിലേറെ സിനിമകളില്‍ അഭിനയിച്ച് സിനിമകളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങളുമായി പകരക്കാരനില്ലാത്ത സാമ്രാജ്യ സൃഷ്ടിച്ച നടനാണ് ജഗതി ശ്രീകുമാർ. കാറപകടത്തെ തുടർന്ന് കിടപ്പിലായ താരം എട്ട് വര്‍ഷമായി സിനിമാ രംഗത്തുനിന്ന് വീട്ട് നില്‍ക്കുകയാണ്. ഈ വര്‍ഷം ജഗതി ശ്രീകുമാര്‍ സപ്തതി ആഘോഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടു പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം ഈ വര്‍ഷം സിനിമയിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് നടന്‍ ജഗതി ശ്രീകുമാര്‍ അണ്ണാന്‍ കുഞ്ഞിനെ താലോലിക്കുന്ന വീഡിയോ ആണ്. മലയാള സിനിമ ആരാധകർ ഇത് ഏറ്റെടുത്തിരിക്കുകയാണ്. വീട്ടിലിരുന്ന് അണ്ണാനെ താലോലിക്കുന്ന ദൃശ്യമാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. മടിയിലെ തലയണയില്‍ ഓടിക്കളിക്കുന്ന അണ്ണാനെ സൂക്ഷ്മമായി നോക്കിയിരിക്കുകയാണ് നടന്‍.

വർഷങ്ങളായി വീല്‍ചെയറില്‍ കഴിയുന്ന ജഗതിയുടെ ആരോഗ്യ സ്ഥിതിക്ക് അനുയോജ്യമായ രീതിയിലുള്ള കഥാപാത്രങ്ങളുമായി ചില സിനിമാ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപിച്ചിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കൂടാതെ സിബിഐ ഡയറിക്കുറിപ്പ് പരമ്പരയിലെ അഞ്ചാം ഭാഗവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles