Thursday, September 24, 2026

ലുങ്കി ഉടുത്ത് കുപ്പിവള ഇട്ട് മുല്ലപ്പൂ ചൂടി സിംപിള്‍ ആയി നടക്കുന്നവരെ നിങ്ങള്‍ക്ക് ഇഷ്ടം അല്ല ?? കാവിമുണ്ട് ഉടുത്ത് അടിപൊളി ലുക്കില്‍ അനുശ്രീ, ഇന്‍സ്റ്റഗ്രാമില്‍ വൈറലായി അനുശ്രീയുടെ കാവിമുണ്ട് ലുക്ക്

കൊച്ചി: വേറിട്ട വേഷപകർച്ചകളിലൂടെയും സമൂഹമാധ്യമങ്ങളിലെത്തി ആരാധകരെ ഞെട്ടിക്കുന്ന നടിയാണ് അനുശ്രീ. ഇപ്പോഴിതാ, കാവിമുണ്ടുടുത്ത് കൈനിറയെ കുപ്പിവള ഇട്ട് അടിപൊളി ലുക്കില്‍ എത്തിയിരിക്കുകയാണ് നടി അനുശ്രീ. വേറിട്ട വേഷപ്പകര്‍ച്ചകളിലൂടെയും ഫോട്ടോഷൂട്ടിലൂടെയും ആരാധകരെ അതിശയിപ്പിക്കാറുളള അനുശ്രീയുടെ കാവിയുടുത്ത ചിത്രവും മിനിറ്റുകള്‍ക്കകം ഇന്‍സ്റ്റഗ്രാം ആരാധകര്‍ ഏറ്റെടുത്തു.

ലുങ്കി ഉടുത്ത് കുപ്പിവള ഇട്ട് മുല്ലപ്പൂ ചൂടി സിംപിള്‍ ആയി നടക്കുന്നവരെ നിങ്ങള്‍ക്ക് ഇഷ്ടം അല്ല ??? ഡോണ്‍ട് യൂ ലൈക്ക് ??? എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ഇതുവരെ 57,000 ത്തോളം പേര്‍ ചിത്രത്തിന് ലൈക്ക് ചെയ്തിട്ടുണ്ട്. യാത്രയ്‌ക്കിടെ പകര്‍ത്തിയ ചിത്രമാണെന്നാണ് സൂചന. പിന്നില്‍ ഒരു കാറും കാണാം.

രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകര്‍ നല്‍കിയിരിക്കുന്നത്. ചേച്ചി തകര്‍ത്തെന്നും മാസ് ലുക്കാണെന്നും പലരും പറയുന്നു. ഒരു മീശ കൂടി വെച്ചാല്‍ തകര്‍ക്കുമെന്നും ചിലര്‍ പറയുന്നു.

 

Related Articles

Latest Articles