Thursday, May 16, 2024
spot_img

പ്രളയം മൂലം ട്രെയിൻ യാത്ര മുടങ്ങിയവർക്ക് റീഫണ്ടിന് അപേക്ഷിക്കാം; ടിഡിആർ ലഭിക്കുക ഒക്ടോബർ 15 വരെ

കൊച്ചി: പ്രളയം മൂലം ട്രെയിൻ യാത്ര മുടങ്ങിയവർക്ക് സ്റ്റേഷനുകളിൽനിന്നും ലഭിക്കുന്ന ടി.ഡി.ആർ (ടിക്കറ്റ് ഡിപ്പോസിറ്റ് റെസീപ്റ്റ്) ഉപയോഗിച്ച് റീഫണ്ടിന് അപേക്ഷിക്കാം. ഒക്ടോബർ 15 വരെയാണ് ടി.ഡി.ആർ ലഭിക്കുക. ഇ ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ഈ സമയപരിധി ബാധകമായിരിക്കും. ഐആർസിടിസി വെബ്‌സൈറ്റിൽ ടി.ഡി.ആർ സമർപ്പിച്ചു റീഫണ്ടിന് അപേക്ഷിക്കാം.

യു.ടി.എസ് ഓൺ മൊബൈൽ ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവർ പണം തിരികെ ലഭിക്കാൻ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കു ടിക്കറ്റ് നമ്പറും യാത്രം റദ്ദാക്കാനുള്ള കാരണവും വ്യക്തമാക്കി ഇ മെയിൽ അയയ്ക്കണം. ഇന്റർനെറ്റ് സൗകര്യമില്ലാത്തവർ ചീഫ് കൊമേഴ്‌സ്യൽ മാനേജർ, പാസഞ്ചർ മാർക്കറ്റിങ്, സതേൺ റെയിൽവേ. മൂർ മാർക്കറ്റ്, ചെന്നൈ 600003 എന്ന വിലാസത്തിൽ അയയ്ക്കണം.

Related Articles

Latest Articles