Wednesday, April 24, 2024
spot_img

ജീവിതശൈലി രോഗങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ? എങ്കിൽ ഈ തെറ്റുകൾ ഒഴിവാക്കാം

നമ്മളിൽ പലരും നേരിടുന്ന വലിയ പ്രശ്‌നമാണ് ജീവിതശൈലിരോഗങ്ങൾ. നമ്മുടെ ജീവിതശൈലിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ജീവിതശൈലി രോഗങ്ങൾ കടന്നുവരാനുള്ള പ്രധാന കാരണം.

ഹൃദയാഘാതം, അമിതവണ്ണം, ശ്വാസകോശ രോഗങ്ങൾ, രക്തസമ്മർദം, പ്രമേഹം എന്നിവയാണ് പ്രധാന ജീവിത ശൈലി രോഗങ്ങളായി കണക്കാക്കുന്നവ. ഇവ ജീവിതത്തിലേക്ക് കടന്നു വരാതിരിക്കാൻ ചിട്ടയായ ജീവിതം മുന്നോട്ടു നയിച്ചാൽ മതിയാകും.

പഞ്ചസാര, ഉപ്പ്, മൈദ എന്നിവയുടെ അമിത ഉപയോഗം ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. കൂടാതെ, ഒരിക്കൽ പാചകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കി ഉപയോഗിക്കാൻ പാടില്ല. ഫാസ്റ്റ് ഫുഡ്, പ്രിസർവേറ്റീവ് ചേർത്ത ഭക്ഷണ പദാർത്ഥങ്ങൾ, നിറവും മണവും ലഭിക്കാൻ കൃത്രിമ രാസവസ്തുക്കൾ ചേർത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നത് ജീവിതശൈലി രോഗങ്ങൾ പിടിപെടാൻ കാരണമാകും. വ്യായാമക്കുറവ്, പുകവലി, മദ്യപാനം, മാനസിക സമ്മർദ്ദങ്ങൾ എന്നിവയൊക്കെയും ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.

Related Articles

Latest Articles