Thursday, May 9, 2024
spot_img

വാഹനം ഇടിച്ചതിനെച്ചൊല്ലി തർക്കം;
രക്ഷപ്പെടുന്നത് തടയാൻ ശ്രമിച്ച കാർ ഡ്രൈവറെ നടുറോഡിൽ വലിച്ചിഴച്ചു

ബെംഗളൂരു: വാഹനം പരസ്പരം മുട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനു പിന്നാലെ കാര്‍ ഡ്രൈവറെ ഓടുന്ന സ്‌കൂട്ടറില്‍ റോഡിലൂടെ വലിച്ചിഴച്ചു. തര്‍ക്കത്തിനിടെ സ്‌കൂട്ടര്‍ യാത്രികന്‍ സാഹിൽ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച കാര്‍ ഡ്രൈവർ മുത്തപ്പയെയാണ് ഒരു കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെ മാഗഡി റോഡിലായിരുന്നു സംഭവം.

വണ്‍വേയിൽ ദിശ തെറ്റിച്ചു വന്ന സ്‌കൂട്ടറും കാറുമാണ് കൂട്ടിയിടിച്ചത്. തുടർന്ന് സ്‌കൂട്ടര്‍ യാത്രികനും കാര്‍ ഡ്രൈവറും തമ്മില്‍ വഴക്കായി. ഇതിനിടെ സ്‌കൂട്ടര്‍ യാത്രികന്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും. ഇയാള്‍ സ്‌കൂട്ടര്‍ മുന്നോട്ടെടുത്തതോടെ കാർ ഡ്രൈവർ സ്‌കൂട്ടര്‍ പിറകില്‍നിന്ന് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു.

എന്നാല്‍, ഇത് കാര്യമായി എടുക്കാതെ സ്‌കൂട്ടര്‍ നിർത്താതെ മുന്നോട്ടുപോവുകയായിരുന്നു. സ്‌കൂട്ടറിന് പിറകില്‍ പിടിച്ചുതൂങ്ങിയ മുത്തപ്പയെ റോഡിലൂടെ വലിച്ചിഴച്ച് ഓടിച്ചുപോകുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ കാര്‍ ഡ്രൈവറെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടര്‍ യാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു .

Related Articles

Latest Articles