Saturday, May 25, 2024
spot_img

റെഡ് ഡയറിയുടെ ഓരോ പേജുകൾ മറിക്കുമ്പോഴും അശോക് ഗെഹ്‌ലോട്ടിന്റെ പ്രതിച്ഛായക്ക് മങ്ങലേൽക്കുന്നു ; നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പതനം സംഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജയ്പൂർ : കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ടിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റെഡ് ഡയറിയുടെ ഓരോ പേജുകൾ മറിക്കുമ്പോഴും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പ്രതിച്ഛായക്ക് മങ്ങലേൽക്കുന്നു. ജനങ്ങളുടെ നിലനിൽപ്പിന് അടിസ്ഥാനമായ ഭൂമിയും വനവും വെള്ളവുമെല്ലാം കുത്തകൾക്ക് സ്വന്തമായത് എങ്ങനെയെന്ന് ഡയറിയിൽ വ്യക്തമായി പരാമർശിച്ചിരിക്കുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അധഃപതനത്തിന് റെഡ് ഡയറിയിലെ പരാമർശങ്ങൾ കാരണമാകുമെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. രാജസ്ഥാനിലെ ബാരനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗെഹ്‌ലോട്ട് സർക്കാരിന് കീഴിലെ മന്ത്രിസഭയുടെ ഭാഗമായിരുന്ന രാജേന്ദ്ര സിംഗ് ഗുധയാണ് രാജസ്ഥാൻ രാഷ്‌ട്രീയത്തിലെ വിവാദമായ റെഡ് ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ടത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പണമിടപാടുകൾ സംബന്ധിച്ച രേഖകളും ഡയറിയിലുണ്ടെന്നാണ് ഗുധ പറഞ്ഞത്. 2020ലാണ് ഡയറി തന്റെ കൈയ്യിലെത്തിയതെന്ന് പറയുന്ന ഗുധ, സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന റെഡ് ഡയറിയിലെ ചില പേജുകളും പുറത്ത് വിട്ടിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകന്റെയും രാജ്‌സഥാൻ ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള ഇടപാടുകളെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഗുധ പുറത്തുവിട്ടിരുന്നത്.

Related Articles

Latest Articles