Wednesday, November 11, 2026

ബിബിസിയുടെ ഹിന്ദു വിരുദ്ധ റിപ്പോർട്ടിങ്; ബ്രിട്ടണിലെ ഹിന്ദുസംഘടനകൾ തുറന്ന പ്രതിഷേധത്തിലേക്ക്; ബിബിസി ആസ്ഥാനത്ത് ശനിയാഴ്ച ശക്തിപ്രകടനം

ബ്രിട്ടണിലെ ഹിന്ദുക്കൾക്കെതിരെ സമീപകാലത്ത് ഇസ്‌ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളെ വസ്തുതാവിരുദ്ധമായി റിപ്പോർട്ട് ചെയ്ത ബിബിസിക്കെതിരെ പ്രതിഷേധം പുകയുന്നു. ഇൻസൈറ്റ് യുകെ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിഷേധം ബ്രിട്ടന്റെ ദേശീയ ചാനലായ ബിബിസിയെ തുറന്ന കത്തുവഴി അറിയിച്ചു. ശനിയാഴ്ച പ്രാദേശിക സമയം 11 മണിക്ക് ബിബിസി ആസ്ഥാനത്ത് ആയിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കും.

ബ്രിട്ടനിലെ ചില നഗരങ്ങളിൽ ഇന്ത്യൻ സമൂഹത്തിനെതിരെ സംഘടിത കുറ്റകൃത്യങ്ങൾ വ്യാപകമായിരുന്നു. ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പികളാണ് അക്രമത്തിനു പിന്നിലെങ്കിലും ഹിന്ദുത്വ ശക്തികൾ രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു എന്ന രീതിയിലാണ് ബിബിസി വാർത്തകളെ വളച്ചൊടിച്ചത്. എന്നാൽ രാജ്യത്ത് 1.5 മില്യൺ ഇന്ത്യൻ വംശജരുണ്ടെന്നും അവരെല്ലാം ബ്രിട്ടീഷ് ജീവിതത്തോട് ഇഴുകിച്ചേർന്ന് സമാധാനപരമായി നിയമം അനുസരിച്ച് ജീവിക്കുന്നവരാണെന്നും ഇൻസൈറ്റ് യുകെ യുടെ തുറന്ന കത്തിൽ പറയുന്നു. 78000 ത്തിലധികം വരുന്ന ജയിൽ ജനസംഖ്യയിൽ വെറും 185 ഇന്ത്യൻ വംശജർ മാത്രമാണുള്ളത്. ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിനു പൊതുവെ ഉയർന്ന സാമ്പത്തിക ഭദ്രതയുണ്ട്. 654 ൽ അധികം കമ്പനികൾ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലാണ്. 2 ബില്യൺ പൗണ്ടിന്റെ നിക്ഷേപമാണ് ഇന്ത്യൻ സമൂഹത്തിനുള്ളത്.

ഹിന്ദു സമൂഹത്തെ കലാപകാരികളായി ചിത്രീകരിച്ചിരിക്കുന്ന ബിബിസിയുടെ റിപ്പോർട്ടുകൾ ഉദ്ധരിക്കുന്നത് മജീദ് ഫ്രീമാനെ പോലുള്ളയാളുകളെയാണ്. മജീദ് ഫ്രീമാൻ പരസ്യമായി തന്നെ ഐഎസ് ഐ എസിനെയും അൽഖായിദയെയും പിന്തുണക്കുന്നയാളാണെന്ന് ഇൻസൈറ്റ് യുകെ ആരോപിക്കുന്നു. ഇയാളുടെ സമൂഹമാദ്ധ്യമ എഴുത്തുകളെല്ലാം ഇസ്‌ലാമിക തീവ്രവാദികളെ പിന്തുണച്ചുകൊണ്ടുള്ളതാണ്. ബിബിസിയുടെ ഇത്തരത്തിലുള്ള ഏകപക്ഷീയമായതും വസ്തുതാപരമല്ലാത്തതുമായ റിപ്പോർട്ടിങ് സമൂഹത്തിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു

Related Articles

Latest Articles