Wednesday, May 8, 2024
spot_img

പപ്പായ രോഗ പ്രതിരോധത്തിൽ മാത്രമല്ല, മുഖസൗന്ദര്യം നൽകുന്നതിലും കേമൻ; പക്ഷെ, ഇങ്ങനെ ഉപയോഗിക്കണം

ഭക്ഷണത്തിൽ ധാരാളം പപ്പായ (Papaya Healthy Benefits) ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. പ്രമേഹം ഉള്ളവർക്കും മിതമായ തോതിൽ ഉപയോഗിക്കാവുന്ന പഴമാണ് പ‌‌പ്പായ. പല‌വിധത്തിലുള്ള കാൻസറിനും പപ്പായ ഉത്തമമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ നിരവധി രോഗങ്ങളെ പപ്പായ പ്രതിരോധിച്ചു നിരത്തുന്നുണ്ട്. എന്നാൽ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും പ‌‌പ്പായ വളരെ നല്ലതാണ്.
സൗന്ദര്യത്തിന് സഹായിക്കുന്നവയില്‍ പഴ വര്‍ഗങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്.

പൊതുവേ ഫലവര്‍ഗങ്ങള്‍ ആന്റി ഓക്‌സിഡന്റുകളുടെ പ്രധാനപ്പെട്ട ഉറവിടമാണ്. ശരീരത്തിലെ കോശങ്ങള്‍ക്ക് ഏറെ അത്യാവശ്യമാണ് ആന്റി ഓക്‌സിഡന്റുകള്‍. കോശങ്ങള്‍ക്ക് കൊളാജന്‍ ഉല്‍പാദനത്തിന് ഇവ സഹായിക്കുന്നു. കൊളാജനാണ് ചര്‍മ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കുന്നതും ചര്‍മം അയഞ്ഞു തൂങ്ങാതെ സംരക്ഷിയ്ക്കുന്നതും. പഴങ്ങള്‍ കഴിയ്ക്കുന്നത് മാത്രമല്ല, മുഖത്തു പുരട്ടാനും നല്ലതാണ്. ഇത്തരത്തില്‍ ഒന്നാണ് പപ്പായ നല്ല പഴുത്ത പപ്പായ ഉടച്ച് മുഖത്ത് പുരട്ടുന്നത് ഏറെ സൗന്ദര്യ ഗുണങ്ങള്‍ നല്‍കും. പപ്പായ ചർമത്തിന് നൽകുന്ന പ്രധാന ഗുണങ്ങളിൽ ഒന്നാണ് ആവശ്യമായ ജലാംശം നിലനിർത്തുന്നത്.

വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചുളിവുകളും പാടുകളും വരെ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും എൻസൈമുകളും വരണ്ടതും പൊളിഞ്ഞിളകിയതുമായ ചർമ്മത്തെ ചികിത്സിക്കാൻ സഹായിക്കുന്നു. മുഖത്ത് പപ്പായ പൾപ്പ് പുരട്ടുന്നത് ചർമ്മത്തെ മൃദുവും തിളക്കമുള്ളതുമാക്കുന്നു. കാലങ്ങളായി പാടുകൾ, പൊള്ളൽ, ചർമ്മരോഗങ്ങൾ എന്നിവ പരിഹരിക്കാനുള്ള പ്രകൃതിദത്ത പരിഹാരമാണ് പപ്പായ.

പാപ്പെയ്ൻ എന്ന എൻസൈമിന്റെ ഗുണം ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറംതള്ളുകയും ചർമ്മത്തിലെ മാലിന്യങ്ങൾ നീക്കുകയും ചെയ്യുന്നു. കരപ്പൻ അഥവാ എക്‌സിമ, സോറിയാസിസ് തുടങ്ങിയ ചർമ്മരോഗങ്ങൾ ഭേദമാക്കുന്നതിന് ചർമ്മത്തിൽ നേരിട്ട് പപ്പായയുടെ പൾപ്പ് പുരട്ടുക. ഇത് ചൊറിച്ചിൽ തടയുകയും ചുവന്ന തടിപ്പുകൾ കുറയ്ക്കുകയും ചെയ്യും. ചർമ്മത്തിലെ പാടുകളും നിറവ്യത്യാസവും നീക്കം ചെയ്യാൻ കഴിയുന്ന ഒരു അത്ഭുത ഘടകമാണ് പപ്പായ. പപ്പായയിലെ പാപ്പെയ്ൻ എന്ന എൻസൈം നിർജ്ജീവ ചർമ്മം നീക്കം ചെയ്യാൻ സഹായിക്കുന്ന ശക്തമായ ചർമ്മ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുകയും മൃത കോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് മുഖത്തിന്റെ നിറം മെച്ചപ്പെടുത്തും. കൂടാതെ, പപ്പായയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ, സസ്യ സംയുക്തങ്ങൾ എന്നിവ ചർമ്മത്തിന്റെ തിളക്കവും നിറവും വർദ്ധിപ്പിക്കുന്നു.പപ്പായയിൽ അടങ്ങിയിരിക്കുന്ന അവശ്യ വിറ്റാമിനുകളായ എ, സി, ആന്റിഓക്‌സിഡന്റുകൾ ലൈക്കോപീൻ എന്നിവ ചർമ്മത്തെ തിളക്കമുള്ളതും നിറമുള്ളതും യുവത്വം തുളുമ്പുന്നതുമാക്കി മാറ്റുവാൻ സഹായിക്കുന്നു.

Related Articles

Latest Articles