Friday, October 2, 2026

അഭിഭാഷകരായി ടൊവിനോ തോമസ്-കീര്‍ത്തി സുരേഷ് ഒന്നിക്കുന്ന ചിത്രം വാശിയുടെ ഫസ്റ്റ്ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

അഭിഭാഷകരായി ടൊവിനോ തോമസ്-കീര്‍ത്തി സുരേഷ് ഒന്നിക്കുന്ന വാശിയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ റിലീസ് ചെയ്തു. നടന്‍ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, ജി സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറിന്റെ ബാനറില്‍ മേനക സുരേഷും രേവതി സുരേഷും സഹ നിര്‍മ്മാതാക്കളായി പ്രവര്‍ത്തിക്കുന്നു.

സംവിധായകനെന്ന നിലയില്‍ തന്റെ ആദ്യ സംരംഭത്തില്‍ സുഹൃത്ത് വിഷ്ണു ജി രാഘവിനൊപ്പം കൈകോര്‍ത്തതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു. മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന് ശേഷം കീര്‍ത്തി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് വാശി

നന്ദു, ബൈജു സന്തോഷ്, അനുമോഹന്‍, ഡോ. റോണി, കോട്ടയം രമേഷ്, മുകുന്ദന്‍, കൃഷ്ണന്‍ സോപാനം, അങ്കിത്, ശ്രീലക്ഷ്മി, മായാ വിശ്വനാഥ്, മായാ മേനോന്‍ എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Related Articles

Latest Articles