Friday, October 2, 2026

ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ! മൂന്ന് ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ബുദ്ഗാമിലെ വാട്ടർഹെയ്‌ലിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സൈന്യം മൂന്ന് ഭീകരരെ വളഞ്ഞു.

ഭീകരർ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സേന തിരച്ചിലിനായെത്തിയത്. ഇവർക്ക് നേരെ ഭീകര സംഘം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തിക്കൊണ്ട് ഇവരെ വളയുകയായിരുന്നു.

ലഷ്‌കർ ഇ ത്വയ്ബയുടെ അനുബന്ധ സംഘടനയായ ടിആർഎഫിന് വേണ്ടി പ്രവർത്തിക്കുന്ന ലത്തീഫ് റാത്തർ ഉൾപ്പെടെയുള്ളവർ കുടുങ്ങിക്കിടക്കുകയാണ്. കശ്മീരിലെ സർക്കാർ ഉദ്യോഗസ്ഥനായ രാഹുൽ ഭട്ടിനെയും ടെലിവിഷൻ താരം അമ്രീൻ ഭട്ടിനെയും ഇയാളായിരുന്നു കൊലപ്പെടുത്തിയത്.

Related Articles

Latest Articles