Monday, April 29, 2024
spot_img

ലക്ഷങ്ങൾ മുടക്കി ക്ലിഫ് ഹൗസ് നവീകരിച്ചു ! എന്നിട്ടും കുടിവെള്ളത്തില്‍ മരപ്പട്ടി മൂത്രമൊഴിക്കുമോ എന്നാണ് പേടിയെന്ന് പിണറായി വിജയൻ ; അനുവദിച്ച പണം എവിടെയെന്ന് വിമർശനം

തിരുവനന്തപുരം : ലക്ഷങ്ങൾ മുടക്കി നവീകരിച്ചിട്ടും ക്ലിഫ് ഹൗസ് ഉള്‍പ്പെടെയുള്ള കേരളത്തിലെ ഔദ്യോഗിക വസതികളിൽ പലതും ദയനീയമായ അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം തുറന്ന് വയ്‌ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും കേരളത്തിന്റെ അഭിമാനമായിരുന്ന ഗസ്റ്റ് ഹൗസുകളെ ഇപ്പോള്‍ ദയാവധത്തിന് വിട്ടിരിക്കുകയാണെന്നും പിണറായി വിജയന്‍ പറയുന്നു.

വലിയ സുഖസൗകര്യങ്ങളുള്ള മുറികളിലാണ് മന്ത്രിമാര്‍ താമസിക്കുന്നതെന്നാണ് ജനങ്ങള്‍ കരുതുന്നത്. കുടിവെള്ളത്തില്‍ മരപ്പട്ടി മൂത്രമൊഴിക്കുമോ എന്ന് പേടിച്ചാണ് പല മന്ദിരങ്ങളിലും മന്ത്രിമാര്‍ താമസിക്കുന്നത് എന്നാണ് സത്യമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന പുതിയ പാര്‍പ്പിട സമുച്ചയത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.

അതേസമയം ലക്ഷകണക്കിന് രൂപയാണ് ക്ലിഫ് ഹൗസ് ഉള്‍പ്പെടെയുള്ള കേരളത്തിലെ ഔദ്യോഗിക വസതികളിൽ പലതിനും സർക്കാർ അനുവദിച്ചത്. ഗസ്റ്റ് ഹൗസുകളെ ഇപ്പോള്‍ ദയാവധത്തിന് വിട്ടിരിക്കുകയാണെങ്കിൽ അനുവദിച്ച പണം എന്തിനാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് ഉയർന്നു വരുന്ന വിമർശനം.

Related Articles

Latest Articles