Friday, May 24, 2024
spot_img

മാനസിക പ്രശ്‌നമുള്ള യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചതായി പരാതി; കഴുത്തിലും പുറത്തും മർദ്ദനമേറ്റ പാടുകൾ , ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

കൊല്ലം : ചികിത്സയ്ക്ക് കൊണ്ടുപോയ മാനസിക പ്രശ്‌നമുള്ള യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചെന്ന് പരാതി. കൊല്ലം കോഴിക്കോട് സ്വദേശി ബീനയെയാണ് നൂറനാട് കെ സി എം ഹോസ്പിറ്റൽ ജീവനക്കാർ മർദ്ദിച്ചത്.താൻ കൂരമായ പീഡനം നേരിട്ടുവെന്ന് യുവതി വ്യക്തമാക്കി. യുവതിയെ വീട്ടുകാർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

ആശുപത്രി അധികൃതർ മർദ്ദിച്ച സംഭവത്തിൽ യുവതിയുടെ കുടുംബം കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.അതേസമയം, ബീനയെ മർദ്ദിച്ചതായി ആശുപത്രി അധികൃതർ
സമ്മതിച്ചു . യുവതി അക്രമ സ്വഭാവം കാണിച്ചിരുന്നുവെന്നും ജീവനക്കാരെ യുവതി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ നഴ്സുമാർ അടിക്കുകയായിരുന്നുവെന്നു യുവതിയെ ചികിത്സിച്ച ഡോക്ടർ പറയുന്നു.

Related Articles

Latest Articles