Thursday, May 2, 2024
spot_img

തലസ്ഥാനത്തും സമാനരീതിയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി; സ്കൂളിൽ പോകാൻ നിന്ന 11 വയസുകാരിയെ വാ പൊത്തി കാറിൽ കയറ്റി; കേരളമൊട്ടാകെ ആശങ്കയിൽ!

തിരുവനന്തപുരം: കേരളമൊട്ടാകെ ആശങ്കയിലാകുന്ന വാർത്തകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലും നിന്നും പുറത്തുവരുന്നത്. ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സമാനരീതിയിൽ തലസ്ഥാനത്തും ശ്രമം നടന്നതായി പരാതി. തിരുവനന്തപുരം വർക്കലയിലാണ് സമാന രീതിയിൽ 11 വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

വെള്ള കാറിൽ എത്തിയ നാലംഗ സംഘമാണ് ‌സ്കൂളിലേക്ക് പോകാൻ നിന്ന കുട്ടിയെ വാ പൊത്തി കാറിൽ കയറ്റാൻ ശ്രമിച്ചത്. എന്നാൽ പെൺകുട്ടി ബഹളം വച്ചതോടെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. സംഭവത്തിൽ മാതാവ് അയിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

അതേസമയം, അബിഗേൽ സാറ എന്ന ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ആസൂത്രിത പ്രവർത്തനം എന്നുറപ്പിച്ച് പോലീസ്. വർക്കല, പരവൂർ, എഴുകോൺ മേഖലകളിൽ കാര്യമായ തിരച്ചിൽ നടക്കുന്നുണ്ട്. പ്രതികൾ സിസിടിവി ദൃശ്യങ്ങളിൽ പതിയുമെന്നതിനാൽ പ്രധാന റോഡുകൾ ഒഴിവാക്കി ഗ്രാമീണപാതകൾ തെരഞ്ഞെടുത്തു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

Related Articles

Latest Articles