Saturday, May 4, 2024
spot_img

രാജ്യത്തിന് ആശ്വാസം; 14,148 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.2 ശതമാനം

ദില്ലി: രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,148 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിവാര കേസുകളുടെ എണ്ണം ഇരുപതിനായിരത്തില്‍ താഴെയെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.2 ശതമാനമാണ്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1.48 ലക്ഷമായി കുറഞ്ഞു. 30,009 പേർ രോഗമുക്തി നേടി. 302 മരണമാണ് കോവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 5,12,924 ആയി.

നിലവിൽ അരലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് മാത്രം ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമായി എന്നാണ് ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 30.49 ലക്ഷം വാക്സിന്‍ ആണ് ഇന്നലെ മാത്രം വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 176.52 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.

Related Articles

Latest Articles