Thursday, May 23, 2024
spot_img

കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധത്തിലൂടെ അതിജീവിക്കാൻ ഊർജിത നടപടികളുമായി കേന്ദ്രം; സെപ്റ്റംബറോടെ രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കാൻ നിർദേശം

ദില്ലി: കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ ഊർജിത നടപടികളുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടായാൽ 100 ൽ 23 രോഗികളെ വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാമെന്നാണ് നീതി ആയോഗ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് സെപ്റ്റംബർ മാസത്തോടെ രാജ്യത്ത് രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്ജീകരക്കണമെന്ന് നീതി ആയോഗ് അംഗം വികെ പോൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

അതേസമയം രാജ്യത്ത് മൂന്നാം തരംഗം ഉണ്ടായാൽ പ്രതിദിന രോഗികളുടെ എണ്ണം നാല് മുതൽ അഞ്ച് ലക്ഷം വരെ ആകുമെന്ന് കണക്കാക്കിയാണ് രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കണമെന്ന് ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ 1.2 ലക്ഷം കിടക്കകളിൽ വെന്റിലേറ്റർ സൗകര്യവും വേണമെന്നും നിർദേശിച്ചിട്ടുണ്ട്.

നിലവിൽ രാജ്യത്ത് പ്രതിദിനം മുപ്പതിനായിരത്തോളം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി നിരവധി സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. എന്നാൽ കോവിഡ് വ്യാപനം ഇനിയും വർദ്ധിച്ചേക്കാം എന്ന സൂചനകളാണ് കേന്ദ്രം നൽകുന്നത്. അതേസമയം രാജ്യത്ത് പ്രതിദിനം സ്ഥിരീകരിക്കുന്ന രോഗികളിൽ അമ്പതു ശതമാനവും കേരളത്തിലാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles