Thursday, May 23, 2024
spot_img

രാജ്യത്ത് 45,352 പുതിയ രോഗികൾ, 32,097 രോഗികളും കേരളത്തിൽ; സംസ്ഥാനത്തേത് അതീവ ഗുരുതര സാഹചര്യമെന്ന് കേന്ദ്രം

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,352 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 32,902,345 ആയി. അതേസമയം പ്രതിദിന രോഗികളിൽ പകുതിയിലേറെയും കേരളത്തിൽ തന്നെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 32,097 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ രോഗവ്യാപനത്തിൽ കേന്ദ്രസർക്കാർ ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 34,791 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,20,63,616 പേർ ഇതുവരെ രോഗമുക്തി നേടി. 3,99,778 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

അതേസമയം രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.72% ആണ്. പ്രതിവാര പൊസിറ്റിവിറ്റി നിരക്ക് 2.66 % ആണ്. പ്രതിവാര പൊസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ 70 ദിവസത്തേക്കാൾ 3% ശതമാനം കുറവ് വന്നിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3, 99,778 ആണ്. രാജ്യത്ത് ഇതുവരെ 67,09,59, 968 പേർക്ക് വാക്‌സിൻ നൽകി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles