Sunday, January 11, 2026

കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

ഇടുക്കി: കാഞ്ഞാറിലെ അന്ധവിദ്യാലയത്തിലെ കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അതെ വിദ്യാലയത്തിലെ ജീവനക്കാരനെ അറസ്റ്റുചെയ്തു. ജീവനക്കാരനായ രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇടുക്കിയിലെ അന്ധവിദ്യാലയത്തില്‍ പഠിക്കുന്നതിനിടെ പല തവണ രാജേഷ് ലൈംഗികമായി ഉപദ്രവിച്ചുവെന്നുകാട്ടിയാണ് പെൺകുട്ടി പരാതിയില്‍ നൽകിയത്. വിവരം പുറത്തറിഞ്ഞതോടെ രാജേഷ് പണം നല്‍കി പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും പരാതിയിൽ ആരോപിക്കുന്നു. കാഴ്ച പരിമിതിയുള്ളവരുടെ സംഘടന ഡി.ജി.പിക്ക് പരാതി നൽകിയതിനെ തുടര്‍ന്ന് രാജേഷിനെ ഇന്നലെ കാഞ്ഞാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles