Saturday, April 27, 2024
spot_img

‘തല മുണ്ഡനം ചെയ്താൽ പളനിക്ക് പോകാമല്ലോ’ ; കെടി ജലീൽ അധിക്ഷേപിച്ചു; സെക്രട്ടേറിയറ്റിനു മുന്നിൽ തല മുണ്ഡനം ചെയ്ത് എൽപി സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധവുമായി എൽപി സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർത്ഥികൾ(Secretariat LP School Teachers Protest). കഴിഞ്ഞ നാല് ദിവസമായി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരത്തിലായിരുന്നു. തല മുണ്ഡനം ചെയ്താണ് മലപ്പുറത്തെ എൽപി സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചത്.

അതേസമയം കെടി ജലീൽ എംഎൽഎ സ്ത്രീകളെ അധിക്ഷേപിച്ചെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചു. തല മുണ്ഡനം ചെയ്താൽ പളനിക്ക് പോകാമെന്ന് എംഎൽഎ പറഞ്ഞു എന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി.
ഇതിൽക്കൂടി പ്രതിഷേധമറിയിച്ചുകൊണ്ടാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചത്. എന്നാൽ കഴിഞ്ഞ നാല് ദിവസമായി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരത്തിലാണ്. നേരത്തെ മലപ്പുറം സിവിൽ സ്റ്റേഷനു മുന്നിൽ 90 ദിവസം നടത്തിവന്ന സമരമാണ് ഇപ്പോൾ സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്.

ആദ്യ ദിവസം ഉദ്യോഗാർത്ഥികൾ മുട്ടിലിഴഞ്ഞാണ് പ്രതിഷേധം നടത്തിയത്. ഇതിൻ്റെ തുടർ പ്രതിഷേധമാണ് ഇന്ന് നടന്നത്. കഴിഞ്ഞ ദിവസം മലപ്പുറത്തെ എംഎൽഎ കൂടിയായ കെടി ജലീലിനെ ഇവർ സന്ദർശിച്ചിരുന്നു. തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധ പരിപാടികളെപ്പറ്റി അറിയിച്ചപ്പോൾ ‘തല മുണ്ഡനം ചെയ്താൽ പളനിക്ക് പോകാമല്ലോ’ എന്ന് പറഞ്ഞ് ജലീൽ അധിക്ഷേപിച്ചു എന്ന് ഇവർ ആരോപിക്കുന്നു. ഇതിനുപിന്നാലെയാണ് ശക്തമായ സമരവുമായി ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയത്.

Related Articles

Latest Articles