Sunday, April 28, 2024
spot_img

വീണ്ടും “ഒറ്റപ്പെട്ട” ഒരു പോലീസ് വീഴ്ച്ച: പടക്കം പൊട്ടിച്ചതിന് അയൽവാസി മർദ്ദിച്ചു,പരാതി നൽകിയിട്ടും തിരിഞ്ഞ് നോക്കാതെ പോലീസ്,നീതി തേടി ദളിത് കുടുംബം

പാലക്കാട് : പാലക്കാട് അഞ്ചുമൂർത്തി മംഗലത്ത് പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ അയൽവാസി മർദ്ദിച്ചു.മർദ്ദിച്ചതിന് തൊട്ടുപിന്നാലെ കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരുവിധ ഇടപെടലുകളും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു.വടക്കഞ്ചേരി പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

അഞ്ചുമൂർത്തി മംഗലം സ്വദേശി മണികണ്ഠനും അമ്മയ്ക്കുമാണ് മ‍ർദ്ദനത്തിൽ പരിക്കേറ്റിരുന്നത്.അമ്മയുടെ നെഞ്ചത്ത് ചവിട്ടേറ്റതായി പരാതിയിൽ പറയുന്നു.പരാതിയിൽ ആഴ്ചകളോളമായിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന ആരോപണവുമായാണ് കുടുംബം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.ദളിത് വിഭാഗത്തോടുള്ള അവഗണയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.പരാതി നൽകിയിട്ട് ആഴച്ചകളായിട്ടും എന്ത് കൊണ്ടാണ് പരാതി എടുക്കാതിരുന്നതെന്ന് വ്യക്തമാക്കണമെന്നും മർദ്ദനമേറ്റ കുടുംബം ചോദിക്കുന്നു.നീതി കിട്ടും വരെ ഞങ്ങൾ പോരാടുമെന്നും നടപടി എടുക്കാത്തത് പോലീസുകാർക്ക് കർശനമായ ശിക്ഷ നൽകണമെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles