കണ്ണൂർ: മാരക ന്യൂജൻമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കണ്ണൂർ സിറ്റി ഫാത്തിമാസിൽ നിഹാദ് മുഹമ്മദിനെയാണ് (28) അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്നും ചെറിയ കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിൽ 0.3 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കണ്ണൂർ സിറ്റി പോലീസ് കമീഷണർ അജിത് കുമാറിന്റെ നിർദ്ദേശ പ്രകാരം ലഹരിമരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി സിറ്റി പരിധിയിൽ വിവിധ ഭാഗങ്ങളിൽ കണ്ണൂർ സിറ്റി ഡാൻസാഫും അതാത് സ്റ്റേഷൻ പരിധിയിലെ പോലീസും ചേർന്ന് ശക്തമായ പരിശോധനകൾ നടത്തിവരികയാണ്. ഇത്തരക്കാരെ കണ്ടെത്തി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

