Monday, October 12, 2026

പൂജപ്പുര രവിയുടെ സംസ്‌കാരം നാളെ; വിദേശത്തുള്ള മകൻ ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: അന്തരിച്ച സിനിമ താരം പൂജപ്പുര രവിയുടെ സംസ്‌കാരം നാളെ തിരുവനന്തപുരം ശാന്തികവാടത്തിൽ. വിദേശത്തുള്ള മകൻ ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തെത്തും. നാളെ ഉച്ചയ്ക്ക് 12നാണ് സംസ്തകാര ചടങ്ങുകൾ. മൃതദേഹം ഇപ്പോൾ പൂജപ്പുര ചെങ്കള്ളൂരിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്.

സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. കഴിഞ്ഞ ദിവസം ഇടുക്കി മറയൂരിലെ മകളുടെ വസതിയിലാണ് അന്ത്യം സംഭവിച്ചത്. രാത്രിയോടെ മൃതദേഹം പൂജപ്പുരയിലെ വീട്ടിലെത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സിനിമാ താരം പൂജപ്പുര രവി അന്തരിച്ചത്. 86 വയസായിരുന്നു.

Related Articles

Latest Articles