Thursday, May 9, 2024
spot_img

നിങ്ങളുടെ സ്വപ്‌നത്തിൽ ഈ ജീവികൾ വരാറുണ്ടോ ? ഗുണങ്ങളും ദോഷങ്ങളും അറിയാം …

ശരീരത്തിൻ്റെ സഹായമില്ലാതെ ചിന്തകളെ പൂര്‍ണമാക്കാൻ മനസ് ശ്രമിക്കുന്നതാണ് സ്വപ്നമെന്ന് പറയുന്നു. ഉറങ്ങുന്നതിന് മുൻപ് മനസിൽ ചിന്തിച്ച കാര്യമായിരിക്കും സ്വപ്നത്തിൽ കാണുന്നതെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ ഇതിന് വിപരീതമായി വിചാരിക്കാത്ത സംഭവങ്ങള്‍ സ്വപ്നത്തിൽ കണ്ടേക്കാം. ചില സമയങ്ങളിൽ സ്വപ്‍നത്തിലെ അതിഥികളായി ചില മൃഗങ്ങള്‍ കടന്നുവരാറുണ്ട്. ഇവയുടെ അര്‍ത്ഥം എന്താണെന്ന് ചുവടെ ചേര്‍ക്കുന്നു.

കരടി

സ്വപ്‍നത്തിൽ കരടികള്‍ കടന്നുവന്നാൽ നിങ്ങളുടെ പ്രവര്‍ത്തികളെ വിലയിരുത്തണം എന്നാണ് സൂചിപ്പിക്കുന്നത്. ഏതെങ്കിലും ഒരു കോണിൽ ചുരുണ്ടുകിടന്ന് ഉറങ്ങുന്ന ഒരു കരടിയെയാണ് കാണുന്നതെങ്കിൽ നിങ്ങള്‍ അവതരിപ്പിക്കുവാൻ പോകുന്ന കാര്യം കൂടുതൽ വിശകലനം ചെയ്യണമെന്ന് സൂചിപ്പിക്കുന്നു. ആക്രമണ സ്വഭാവമുള്ള കരടിയെയാണ് കാണുന്നതെങ്കിൽ ഉപേക്ഷിച്ച പ്രവര്‍ത്തികള്‍ ചെയ്യണമെന്നാണ് സൂചിപ്പിക്കുന്നത്.

തേനീച്ച

നിങ്ങളുടെ കൂട്ടായ്മയെയാണ് തേനീച്ചകളെ സ്വപ്നം കണ്ടാൽ സൂചിപ്പിക്കുന്നത്. നിങ്ങളുടെ സൗഹൃദത്തിൽ അനുകൂലമായോ പ്രതികൂലമായോ ചില സംഭവങ്ങള്‍ ഉണ്ടാകുമെന്നും ഇത് പറയുന്നു.

ഉറുമ്പ്

നിങ്ങളെ അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് ഉറുമ്പിനെ സ്വപ്‍നത്തിൽ കണ്ടാൽ സൂചിപ്പിക്കുന്നത്. എന്നാൽ ഉറുമ്പിൻ കൂട് സ്വ‍പ്നത്തിൽ കണ്ടാൽ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കുമെന്നാണ് വിശ്വാസം.

പൂച്ച

പലതരത്തിലുള്ള പൂച്ചകള്‍ വ്യത്യസ്തമായ സൂചനകളാണ് നൽകുന്നത്. വെളുത്ത പൂച്ചകള്‍ ആത്മജ്ഞാനത്തെയും കറുത്ത പൂച്ചകള്‍ രഹസ്യത്മാകതയെയുമാണ് സൂചിപ്പിക്കുന്നത്.

നായ

സ്വപ്‍നത്തിൽ നായയെ കാണുകയാണെങ്കിൽ നിങ്ങളുടെ സൗഹൃദം, ആത്മാര്‍ത്ഥത എന്നിവയെയാണ് സൂചിപ്പിക്കുന്നത്. കുരയ്ക്കുന്ന നായയെയാണ് സ്വപ്നം കാണുന്നതെങ്കിൽ നിങ്ങള്‍ക്കെതിരെ നുണക്കഥകള്‍ പ്രചരിക്കുമെന്നും കടിക്കുന്ന നായയെയാണെങ്കിൽ നിങ്ങൾക്കു സംഭവിച്ച തെറ്റിനെയും സൂചിപ്പിക്കുന്നു. നിരന്തരമായി ആക്രമിക്കുന്ന നായയാണെങ്കിൽ നിങ്ങള്‍ ഹൃദയവികാരങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്നു എന്നാണര്‍ത്ഥം.

ആന

ജീവിതത്തിൽ അനുഭവിക്കുന്ന തടസങ്ങളെയാണ് ആനയെ സ്വപ്നത്തിൽ കണ്ടാൽ സൂചിപ്പിക്കുന്നത്. ആനയെ നയിക്കുന്നതായി സ്വപ്നം കണ്ടാൽ കുടുംബത്തിലെ നിങ്ങളുടെ നേതൃപാടവത്തെയാണു വ്യക്തമാക്കുന്നത്. സർക്കസിലുള്ള ആനയെയാണു കാണുന്നതെങ്കിൽ നിങ്ങള്‍ സാഹചര്യങ്ങളെ കൂടുതൽ ഗൗരവമായി കാണണം.

തവള

സ്വ‍പ്നത്തിൽ തവളയെ കണ്ടാൽ സ്നേഹവും സമൃദ്ധിയും അനുഗ്രഹവുമാണ് ഫലം. എന്നാൽ വെള്ളത്തിനടിയിൽ കിടക്കുന്ന തവളയെയാണെങ്കിൽ വൈകാരിക നിമിഷങ്ങള്‍ നേരിടേണ്ടിവരും എന്നാണ് സൂചിപ്പിക്കുന്നത്. തവളയെ കൈയിൽ എടുക്കുന്നതു കണ്ടാൽ നിങ്ങള്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ നടക്കുമെന്നും സൂചിപ്പിക്കുന്നു.

പല്ലി

നിങ്ങള്‍ മരത്തിലിരിക്കുന്ന പല്ലിയെയാണ് സ്വപ്നം കാണുന്നതെങ്കിൽ ശുഭകാര്യങ്ങള്‍ നടക്കും. എന്നാൽ ഓടി മാറുന്ന പല്ലി ഭയപ്പെടേണ്ട കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്.

മയിൽ

ആത്മവിശ്വാസത്തെയാണ് മയിൽ സൂചിപ്പിക്കുന്നത്. ശബ്ദം ഉണ്ടാക്കികൊണ്ട് നടക്കുന്ന മയിലാണെങ്കിൽ മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാൻ നിങ്ങൾ ശ്രമിക്കുന്നതാണ് സൂചിപ്പിക്കുന്നത്. പീലി പൊഴിച്ച മയിലിനെയാണു കാണുന്നതെങ്കിൽ നിങ്ങളെ തേടിയെത്തുന്ന പുതിയ പദ്ധതിയെക്കുറിച്ചാണ് സൂചന നൽകുന്നത്.

പാമ്പ്

പാമ്പിനെ സ്വപ്നത്തിൽ കണ്ടാൽ നിങ്ങളുടെ ഉള്ളിലുള്ള ഊര്‍ജത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ പാമ്പ് കടിക്കുന്നതാണ് കാണുന്നതെങ്കിൽ പുതിയതായി പരിചയപ്പെട്ട ആൾക്കാരെ കൂടുതൽ വിശ്വസിക്കരുത് എന്ന സൂചനയാണ് നൽകുന്നത്.

Related Articles

Latest Articles