Thursday, May 2, 2024
spot_img

കേരളത്തിന്റെ നൊമ്പരമായ വിസ്മയയുടെ ഓർമ്മയ്ക്കായി തെങ്ങിന്‍തൈ നട്ട് സുരേഷ്‌ ഗോപി എം.പി; തെങ്ങിൻ തൈയ്ക്ക് വിസ്മയ എന്നും പേര് നൽകി താരം; വൈറൽ കുറിപ്പ്

ചടയമംഗലം: കേരളത്തിന്റെ കണ്ണീര്‍ പുത്രിയായ വിസ്മയയുടെ ഓർമ്മയ്ക്ക് തെങ്ങിന്‍തൈ നട്ട് സുരേഷ്‌ ഗോപി എം.പി. കഴിഞ്ഞ ദിവസമാണ് സ്‌മൃതികേരം പദ്ധതിയുടെ ഭാഗമായി കൊല്ലം നിലമേല്‍ കൈതോട്ടുള്ള വീട്ടിലെത്തി വിസ്മയയുടെ അമ്മയുമായി ചേര്‍ന്നാണ് എം.പി തെങ്ങിന്‍തൈ നട്ടത്. സംസ്ഥാനത്തൊട്ടാകെ ഒരുകോടി വൃക്ഷത്തൈകള്‍ നടുന്നതിന്റെ ഭാഗമായാണ് വിസ്മയയുടെ വീട്ടിലെത്തി മുറ്റത്ത്‌ താരം തെങ്ങിൻ തൈ നട്ടത്.

ഇപ്പോൾ ഇത് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി . വിസ്മയയുടെ വീട്ടുകാരെ കാണുകയും അവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്തു. തുടർന്ന് വീട്ടുമുറ്റത്ത് ഒരു തെങ്ങിൻ തൈ നടുകയും ചെയ്തു താരം. ഇതിന് വിസ്മയ എന്ന പേരു നൽകുകയും ചെയ്തു എന്നാണ് കുറിപ്പിൽ സുരേഷ് ഗോപി പറയുന്നത്.
ആ കുറിപ്പ് ഇങ്ങനെ…


“കഴിഞ്ഞദിവസം നിലമേൽ ഉള്ള വിസ്മയയുടെ വീട്ടിൽ സന്ദർശനം നടത്തി. അവരുടെ വീട്ടുമുറ്റത്ത് വിസ്മയയുടെ ഓർമയിൽ ഒരു തെങ്ങിൻ തൈ നടുകയും ചെയ്തു. ഞാനതിന് വിസ്മയ എന്ന പേരു നൽകി. ഇൻറർലോക്ക് ചെയ്ത മുറ്റം ആയിരുന്നു അവിടെ. ഇന്ന് അവർ ഇൻറർലോക്കിലെ കുറച്ച് ടൈലുകൾ മാറ്റി അതിനു ചുറ്റും ഒരു കടം കെട്ടിയിരിക്കുകയാണ്. വിസ്മയയുടെ കുടുംബത്തോട് ഹൃദയപൂർവ്വം കടപ്പെട്ടിരിക്കുന്നു” – സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സ്ത്രീധന പീഡനത്തെ തുടർന്ന് ആയിരുന്നു വിസ്മയ ഭർതൃവീട്ടിൽ വീട്ടിൽ വിസ്മയ ആത്മഹത്യ ചെയ്തത്. ഈ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി സുരേഷ് ഗോപി അന്നുതന്നെ രംഗത്തുവന്നിരുന്നു. കേസിൽ നീതി വാങ്ങി തരുന്നതിന് ഏതറ്റം വരെയും പോകും എന്നായിരുന്നു അദ്ദേഹത്തിൻറെ ഉറപ്പ്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് തന്നെ ഒരു തവണയെങ്കിലും വിളിച്ചിരുന്നു എങ്കിൽ കിരണിൻ്റെ വീട് വരെ വന്നു, അവന് രണ്ടെണ്ണം കൊടുത്തു വിസ്മയയെ രക്ഷിച്ചു കൊണ്ടുവരുമായിരുന്നു താൻ എന്ന് സുരേഷ് ഗോപി ഒരു ടെലിവിഷൻ മാധ്യമത്തിൽ പറഞ്ഞത് വലിയ രീതിയിൽ ചർച്ചചെയ്യപ്പെടുകയൂം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

അതേസമയം വിസ്മയയുടെ കുടുംബത്തിന് ലഭിച്ച ഭീഷണിക്കത്തിന്റെ പകര്‍പ്പ് വിസ്മയയുടെ പിതാവ് സുരേഷ് ഗോപിക്ക് കൈമാറി. സംഭവത്തില്‍ കൂടുതല്‍ നടപടിക്ക് ശ്രമിക്കാമെന്നും കുടുംബത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട് അദ്ദേഹം. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍, സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, നേതാക്കളായ ജി.ഗോപിനാഥ്, പുത്തയം ബിജു, വിഷ്ണു പട്ടത്താനം, തുടങ്ങിയവര്‍ സുരേഷ് ഗോപിക്കൊപ്പം പങ്കെടുത്തിരുന്നു.

Related Articles

Latest Articles