Thursday, May 2, 2024
spot_img

മോശമായ ടയറുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് നിയമ വിരുദ്ധം;മുന്നറിയിപ്പുമായി കേരളാപോലീസ്

കൊച്ചി: മോശമായ ടയറുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് ഇനി മുതൽ നിയമ വിരുദ്ധമാണെന്ന മുന്നറിയിപ്പ് നൽകി കേരളാ പോലീസ്.അന്തരീക്ഷത്തിലെ അമിതമായ ചൂട് കാരണം കാലപ്പഴക്കം ചെന്ന ടയറുകളാണെങ്കിൽ പൊട്ടാനുള്ള സാധ്യത വളരെയേറെയാണെന്നും അതുകൊണ്ട് തന്നെ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്.

ടയറിന്റെ കാലാവധി കമ്പനി ഉല്‍പ്പാദിപ്പിച്ച ദിവസം മുതല്‍ ആറുവര്‍ഷം വരെയാണ്. അതാണ് ഒരു ടയര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സമയം. ടയറുകളുടെ കാലാവധി ഓരോ ടയറിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള നാലക്ക സംഖ്യയില്‍ ആദ്യ രണ്ടക്കം ഈ ടയര്‍ നിര്‍മ്മിച്ച ആഴ്ചയെയും അവസാന രണ്ടക്കം ഈ ടയര്‍ നിര്‍മ്മിച്ച വര്‍ഷത്തെയും സൂചിപ്പിക്കുന്നു. ടയര്‍ വാങ്ങുന്നതിന് മുന്‍പ് ഇത് നിര്‍ബന്ധമായി നോക്കേണ്ടതാണെന്നും കേരള പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.

Related Articles

Latest Articles