Tuesday, April 30, 2024
spot_img

തെരഞ്ഞെടുപ്പ് പ്രചാരണം; എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ ഇന്ന് വയനാട്ടിൽ; വൻ വരവേൽപ്പ് നൽകാനൊരുങ്ങി പ്രവർത്തകർ

വയനാട്: എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ ഇന്ന് വയനാട്ടിൽ. വൈകിട്ട് മൂന്നിന് കൽപ്പറ്റയിലാണ് റാലിയോടുകൂടി സ്വീകരണം നൽകുക. ഇന്ന് വൈകിട്ട് പാർട്ടി നേതാക്കളുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും.

തുടർച്ചയായ പത്ത് വർഷമായി ബിജെപിയുടെ സംസ്ഥാന അദ്ധ്യ​ക്ഷനാണ് കെ. സുരേന്ദ്രൻ. സ്‌കൂൾ പഠനകാലത്ത് എബിവിപിയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം എബിവിപിയുടെ സജീവപ്രവർത്തകനായി മാറി. യുവമോർച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് കെ. സുരേന്ദ്രൻ എന്ന പേര് കേരള രാഷ്‌ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.

ലോക്‌സഭയിലേക്ക് കാസർകോട് മണ്ഡലത്തിൽ നിന്നും രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രൻ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. 2019 ലോകസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു-വലത് മുന്നണികളെ ഞെട്ടിക്കാൻ കെ. സുരേന്ദ്രന് സാധിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ മത്സരിച്ച് 40,000-ത്തോളം വോട്ട് പിടിച്ച് കരുത്ത് കാട്ടി. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ മത്സരിച്ച സുരേന്ദ്രൻ മഞ്ചേശ്വരത്ത് 67,000 ത്തോളം വോട്ട് പിടിച്ചു. 2020 ഫെബ്രുവരി മുതൽ ബിജെപി കേരളത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനാണ് കെ.സുരേന്ദ്രൻ.

Related Articles

Latest Articles