Thursday, May 2, 2024
spot_img

ഇഷ്ടപ്പെട്ടു .. എടുക്കുന്നു.. ഇലോൺ മസ്‌ക് ! ഔദ്യോഗിക പേജിന്റെ പേര് മാറ്റാൻ ” X യൂസർനെയിം” ഉപഭോക്താവിൽ നിന്ന് കൈക്കലാക്കി ഇലോൺ മസ്‌ക്

ട്വിറ്ററിനെ റീബ്രാന്റ് ചെയ്ത് എക്സ് ആക്കിയിരിക്കുകയാണ് ഉടമ ഇലോണ്‍ മസ്‌ക്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ട്വിറ്ററിനെ Xഎന്ന റീബ്രാൻഡ് ചെയ്യുകയാണെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം തന്നെ പുതിയ ബ്രാന്‍ഡിങ്, ട്വിറ്റര്‍ വെബ്‌സൈറ്റില്‍ മസ്‌ക് കൊണ്ട് വന്നു. ട്വിറ്ററിന്റെ പഴയ നീല കുരുവി ചിഹ്നം ഉണ്ടായിരുന്ന സ്ഥലത്തെല്ലാം X എന്ന പുതിയ താത്കാലിക ലോഗോ നിലവിൽ വന്നു. ഈ മാറ്റങ്ങളിൽ ഉപഭോക്താക്കളിൽ ഭൂരിഭാഗത്തിനും അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ട്വിറ്ററിന്റെ ഔദ്യോഗിക പേജിലുണ്ടായതു പോലെ ഇലോണ്‍ മസ്‌കിന്റെ ഔദ്യോഗിക പേജിലും മാറ്റങ്ങളുണ്ടായി. എന്നാല്‍ മസ്‌ക് എക്‌സിന്റെ ഔദ്യോഗിക പേജിന്റെ യൂസര്‍നെയിം X എന്ന് മാറ്റുന്നതിന് മുമ്പ് ഈ യൂസര്‍ നെയിം മറ്റൊരാള്‍ ഉപയോഗിച്ചിരുന്നു. ആ ട്വിറ്റർ ഉപഭോക്താവിന് എന്തെങ്കിലും നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുകയോ മുന്നറിയിപ്പ് നല്‍കുകയോ ചെയ്യാതെയാണ് അയാളുടെ യൂസര്‍ നെയിം ഇലോണ്‍ മസ്‌ക് എക്‌സിന്റെ ഔദ്യോഗിക പേജില്‍ ഇട്ടത്.

ഓറഞ്ച് ഫോട്ടോഗ്രഫി എന്ന പേരില്‍ ഫോട്ടോഗ്രഫി കമ്പനിയുടെ ഉടമയായ ജീന്‍ എക്‌സ് വാങ് എന്നയാളാണ് ഈ യൂസർ നെയിം ഉപയോഗിച്ചിരുന്നത്. 2007 മുതല്‍ ഇയാള്‍ ട്വിറ്ററിലുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരു അക്ഷരം മാത്രം യൂസര്‍ നെയിം ആയിവെക്കാന്‍ അവസരം ലഭിച്ച അപൂര്‍വം ഉപഭോക്തക്കളിൽ ഒരാളാണ് ജീന്‍. ഒരാള്‍ ഉപയോഗിച്ച യൂസര്‍ നെയിം അതേ പടി ഉപയോഗിക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കില്ല. എന്നാല്‍ ഉപഭോക്താവിന്റെ ഈ അവകാശമൊക്കെ കാറ്റിൽ പറത്തിയാണ് ഇലോണ്‍ മസ്‌ക് X, എന്ന യൂസര്‍നെയിം തന്റെ ഔദ്യോഗിക പേജിനിട്ടത്. ഞങ്ങള്‍ നിങ്ങളുടെ യൂസര്‍ നെയിം എടുക്കുകയാണ് എന്ന് മാത്രം അറിയിച്ചുകൊണ്ടുള്ള ഒരു ഇമെയില്‍ സന്ദേശം ജീന്‍ എക്‌സ് വാങിന് ലഭിച്ചുവെന്നാണ് വിവരം. ഇതിന് പകരം എക്‌സ് എന്ന അക്ഷരത്തോടുകൂടിയ മറ്റൊരു യൂസര്‍ നെയിം ആണ് കമ്പനി ഇയാൾക്ക് നൽകിയത്. ഇപ്പോള്‍ @x12345678998765 എന്നാണ് ജീന്‍ എക്‌സ് വാങിന് കമ്പനി കൊടുത്ത പുതിയ യൂസര്‍നെയിം.

Related Articles

Latest Articles