Wednesday, May 8, 2024
spot_img

ധർമ്മം എന്ന പദം വാക്ക് പോലും ശക്തം; ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്ക്; ബ്രിട്ടന്റെ സാമൂഹ്യ വികസനത്തിനായി ഹിന്ദു സംസ്കാരത്തെ, അടുത്തറിയാൻ സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കും

ലണ്ടൻ : പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ ലോക ശ്രദ്ധ പതിഞ്ഞ നേതാവാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനവുമായ ഋഷി സുനക്ക്. ഇപ്പോൾ പുറത്തു വന്ന ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ പ്രശംസ എറ്റു വാങ്ങുകയാണ് . “ധർമ്മം” എന്ന വാക്ക് വളരെ ശക്തമാണ്, മിക്ക വ്യാഖ്യാതാക്കളും ഇന്ന് അത് നഷ്ടപ്പെടുത്തുന്നു. അതിന്റെ ആന്തരിക അർഥങ്ങൾ ഇഴകീറി പരിശോധിക്കേണ്ടതുണ്ട്. ഏറ്റവും ലളിതമായ അർത്ഥത്തിൽ കടമയെന്ന് വ്യാഖാനിക്കാമെങ്കിലും അതിനു മപ്പുറം ആ വാക്കിനു അർത്ഥങ്ങളുണ്ടെന്ന് കരുതുന്നു.

യുണൈറ്റഡ് കിങ്‌ഡവും അതുപോലെ തന്നെ പാശ്ചാത്യ രാജ്യങ്ങളുടെയും ഇന്ത്യയെ മനസിലാക്കാൻ സങ്കൽപ്പിക്കാനും ഹിന്ദു സംസ്‌കാരത്തെ നന്നായി മനസ്സിലാക്കേണ്ടതുണ്ട്. ബ്രിട്ടീഷ് സമൂഹത്തിന്റെ വളർച്ചയ്ക്കും അഭിവൃദ്ധിയ്ക്കുമായി അർത്ഥവത്തായ രീതിയിൽ ഹിന്ദു സംസ്‌കാരത്തെ നന്നായി മനസ്സിലാക്കാൻ നയരൂപീകരണക്കാർ, പത്രപ്രവർത്തകർ, കമന്റേറ്റർമാർ, ബിസിനസ്സ് നേതാക്കൾ, എൻജിഒകൾ എന്നിവർക്കായി ഒരു സാംസ്കാരിക കേന്ദ്രം ലണ്ടനിൽ ആവശ്യമാണെന്നും ഋഷി സുനക്ക് പറഞ്ഞു

Related Articles

Latest Articles