Tuesday, April 30, 2024
spot_img

ദേശീയപാത വികസനവിഷയം: വിശദീകരണവുമായി ബിജെപി

തിരുവനന്തപുരം: ദേശീയപാത വികസനം തടസ്സപ്പെടുത്താന്‍ കേന്ദ്രമന്ത്രിക്ക് കത്തയച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ദേശീയപാത വികസനത്തിന് ബിജെപിയും ഞാനും ഒരവസരത്തിലും എതിര് നിന്നിട്ടില്ല. ഒപ്പം നിന്നവരാണ്. ആസൂത്രിതമായി വിവാദം ഉണ്ടാക്കുകയാണ് സിപിഎം ഭരണകൂടം.

മാന്യമല്ലാത്ത രീതിയില്‍ വ്യക്തിഹത്യ നടത്തുന്ന സിപി എം നിലപാടിനെ ബിജെപി അപലപിക്കുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ദേശീയപാത വികസനത്തിന് തടസ്സം എന്താണെന്ന കാര്യം സര്‍ക്കാര്‍ ഡല്‍ഹിയില്‍ പോയി അന്വേഷിക്കണം. സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി നല്‍കിയ കവറിലുള്ള കാര്യം എന്താണെന്നകാര്യം പുറത്ത് പറയാന്‍ തയ്യാറാകണം.

വിവാദമുണ്ടാക്കുന്നവര്‍ എന്റെ കത്തിലെ അവസാന വരി വായിക്കാന്‍ തയ്യാറായിട്ടില്ല. നിയമാനുസൃതം പഴുതുകളുണ്ടെങ്കില്‍ മാത്രം എന്ന് ഞാന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മുകാരടക്കം എല്ലാ പാര്‍ട്ടിയിലുള്ളവര്‍ക്കും വേണ്ടിയാണ് ഞാന്‍ കത്തയച്ചത്. മനസ്സാക്ഷിയുള്ളവര്‍ക്ക് കാര്യം മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു

Related Articles

Latest Articles