Sunday, May 26, 2024
spot_img

പ്രശസ്ത ഹിന്ദി സീരിയൽ നടി ടുണീഷ ശർമ്മ സെറ്റിൽ തൂങ്ങി മരിച്ചു.
അഭിനിവേശത്താൽ നയിക്കപ്പെടുന്നവരെ തടയരുത് എന്ന അടികുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ അവസാനചിത്രം മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നടി പങ്കുവച്ചിരുന്നു

മഹാരാഷ്ട്ര : പ്രശസ്ത ഹിന്ദി സീരിയൽ നടി ടുണീഷ ശർമ്മ സെറ്റിൽ തൂങ്ങി മരിച്ചു.ടെലിവിഷൻ ഷോ സെറ്റിൽ ആത്മഹത്യക്ക് ശ്രമിച്ച നടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിൽ വച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഭാരത് കാ വീർ പുത്ര-മഹാറാണ പ്രതാപ് എന്ന ടിവി ഷോയിലൂടെയാണ് ടുണീഷ ടെലിവിഷൻ രംഗത്തു അരങ്ങേറുന്നത്. ചക്രവർത്തിൻ അശോക സാമ്രാട്ട്, ഗബ്ബർ പൂഞ്ച്വാല, ഷേർ-ഇ-പഞ്ചാബ്: മഹാരാജ രഞ്ജിത് സിംഗ്, ഇന്റർനെറ്റ് വാലാ ലവ്, ഇഷ്ക് സുബ്ഹാൻ അല്ലാ തുടങ്ങിയ നിരവധി ഷോകളിൽ ടുണീഷ പ്രത്യക്ഷപ്പെട്ടു.

20 വയസുകാരിയായ ബോളിവുഡ് സിനിമകളിലും ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട്. കത്രീന കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ച , ബാർ ബാർ ദേഖോ,ഫിത്തൂർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കഹാനി 2: ദുർഗാ റാണി സിംഗ് മിന്നി സിൻഹ, സൽമാൻ ഖാന്റെ ദബാംഗ് 3യിലും ടുണീഷ ചെറിയ റോളുകളിലെത്തി .

ആത്മഹത്യ ഒന്നിനും പരിഹാരമല്ല നിങ്ങൾക്ക് പിന്തുണ ആവശ്യമുണ്ടെങ്കിൽ, ദയവായി നിങ്ങളുടെ അടുത്തുള്ള മാനസികാരോഗ്യ വിദഗ്ധനെ ബന്ധപ്പെടുക. ഹെൽപ്പ് ലൈനുകൾ: ആസ്ര: 022 2754 6669; സ്നേഹ ഇന്ത്യ ഫൗണ്ടേഷൻ: +914424640050, സഞ്ജിവിനി: 011-24311918

Related Articles

Latest Articles