Sunday, May 5, 2024
spot_img

വയനാട്ടിൽ കര്‍ഷകന്‍ ജീവനൊടുക്കി; കടബാധ്യതയെന്ന് സംശയം

അരണപ്പാറ :വയനാട് തിരുനെല്ലിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. അരണപ്പാറ പി.കെ തിമ്മപ്പന്‍ (50) ആണ് മരിച്ചത്. ഇന്നലെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ തിമ്മപ്പനെ ഇന്ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തിമ്മപ്പന് കടബാധ്യത ഉണ്ടായിരുന്നുവെന്നും ഇതിനെത്തുടർന്നുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാകാമെന്ന് ബന്ധുക്കൾ പറഞ്ഞു. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി തിമ്മപ്പന് ലക്ഷങ്ങളുടെ ബാധ്യതയുണ്ട് എന്നാണ് വിവരം .

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

Related Articles

Latest Articles