Sunday, April 28, 2024
spot_img

ധനമന്ത്രി നിർമല സീതാരാമന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ;പരിശോധയിൽ വയറ്റിൽ ചെറിയ അണുബാധ കണ്ടെത്തി

ദില്ലി : ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ഇന്നുച്ചയ്ക്ക് പ്രവേശിപ്പിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വൈകാതെ ആശുപത്രി വിടും. പതിവ് പരിശോധന നടത്തുന്നതിന് വേണ്ടിയായിരുന്നു മന്ത്രി ആശുപത്രിയിലെത്തിയതെന്നാണ് സൂചന.

പരിശോധയിൽ വയറ്റിൽ ചെറിയ അണുബാധ കണ്ടെത്തി. വൈറൽ പനിയുടെ ലക്ഷണങ്ങളും മന്ത്രിയിൽ പ്രകടമായിരുന്നു. 63-കാരിയായ കേന്ദ്രമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഉടൻ തന്നെ മന്ത്രി ആശുപത്രി വിടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Related Articles

Latest Articles