Thursday, May 9, 2024
spot_img

കോവിഡിന് പിന്നാലെ മിസ്ക്; സംസ്ഥാനത്ത് 4 കുട്ടികൾ മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം–സി (എംഐഎസ്–സി) ബാധിച്ച് നാല് കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 300 ലേറെ കുട്ടികൾക്ക് മിസ്ക് സ്ഥിരീകരിച്ചു. ഇതിൽ 95 ശതമാനം പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്കാണ് 3 – 4 ആഴ്ചയ്ക്കകം മിസ്ക് ബാധിക്കുന്നത്.
കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുക, വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മർദം കുറയൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉദരരോഗങ്ങൾ, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവയാണ് മിസ്കിന്റെ മറ്റ് ലക്ഷണങ്ങൾ.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് മിസ്ക് മരണം റിപ്പോർട്ട് ചെയ്തത്.
മരിച്ച നാല് കുട്ടികളിൽ ഒരാൾക്ക് മാത്രമാണ് ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് കോവിഡ് ബാധിക്കാതിരിക്കാൻ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles