Friday, May 3, 2024
spot_img

“ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്യരുത്”; ഇന്ത്യാക്കാർക്ക് മുന്നറിയിപ്പ് നൽകി ടെലികോം അതോറിറ്റി

ദില്ലി: ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന്റെ ഇന്റർനെറ്റ് (Internet Services) സേവനങ്ങൾ ഇന്ത്യക്കാർ സബ്‌സ്‌ക്രൈബ് ചെയ്യരുതെന്ന് ടെലികോം വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്‌റോ) എന്നിവയ്ക്ക് നേരത്തെ പരാതി നൽകിയ ബ്രോഡ്‌ബാൻഡ് ഇന്ത്യ ഫോറത്തിന്റെ നടപടിക്ക് പിന്നാലെ ഇപ്പോൾ ട്രായ് ഇന്ത്യാക്കാർക്ക് ആകെ മുന്നറിയിപ്പ് നൽകുകയാണ്. ഇന്ത്യയിൽ സ്റ്റാർ‌ലിങ്ക് ഇന്റർ‌നെറ്റ് സേവനങ്ങളുടെ ബീറ്റാ പതിപ്പിന് 7,000 രൂപയായിരുന്നു വില. ഇലോണ്‍ മസ്‌കിന്റെസ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഒരു സബ്സിഡിയറി കമ്പനി രജിസ്റ്റര്‍ ചെയ്തതായി ഈ മാസമാദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ യൂണിറ്റ്, സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ സ്റ്റാര്‍ലിങ്കിന്റെ കണ്‍ട്രി ഡയറക്ടര്‍ സഞ്ജയ് ഭാര്‍ഗവ, ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍, സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയ്ക്കായുള്ള പദ്ധതികള്‍ വിശദമായി വിവരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ട്രായ് ഇന്ത്യാക്കാർക്കാകെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് ലഭിച്ചിട്ടില്ലെന്നും അവരുടെ സേവനങ്ങൾ വാങ്ങരുതെന്നുമാണ് നിർദ്ദേശം. സാറ്റലൈറ്റ് അടിസ്ഥാനമായ സേവനങ്ങൾ നൽകും മുൻപ് ലൈസൻസ് എടുക്കണമെന്ന് ഇലോൺ മസ്കിനോട് കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടു.

Related Articles

Latest Articles