Saturday, April 27, 2024
spot_img

‘എനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാല്‍ മാത്രം മതി’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

ദില്ലി: തനിക്ക് അധികാരം വേണ്ടെന്നും, ജനങ്ങളുടെ സേവകനായാല്‍ മാത്രം മതിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളും പദ്ധതികളാലും സാധാരണക്കാരന്റെ ജീവിതം എങ്ങനെ മാറി, മാറിയ ജീവിതത്തിന്റെ അനുഭവം എന്താണ് എന്ന് അറിയുമ്പോൾ മനസ്സിന് സംതൃപ്തിയുണ്ടാകും. കൂടുതൽ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇത് പ്രചോദനമാകും. അധികാരത്തിൽ ഇരിക്കാനല്ല, ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ മൻ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സബ്കാ സാത്ത്, സബ്കാ വികാസ്’ (എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും ഉന്നമനം) എന്ന ആശയത്തിന്റെ പ്രധാന്യത്തെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. നാശത്തിന്റെ വക്കിലെത്തിയ ജലോനിലെ നൂൺ നദിയെ കുറിച്ച് പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. നദി നശിച്ചതോടെ പ്രദേശത്തെ കർഷകർ ദുരിതത്തിലായി. നദിയെ പുനരുജ്ജീവിപ്പിക്കാൻ പ്രദേശവാസികൾ ഈ വർഷം ഒരു കമ്മിറ്റി രൂപീകരിച്ചു. ഇത് ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്നതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ മാസത്തിലാണ് നാം നാവികസേന ദിനവും സായുധസേന പതാക ദിനവും ആചരിക്കുന്നത്. 1971 ലെ യുദ്ധത്തില്‍ പാകിസ്താനെതിരെ നേടിയ മഹത്തായ യുദ്ധവിജയത്തിന്റെ അമ്പതാം വാര്‍ഷികവും ഡിസംബര്‍ 16ന് നാം ആചരിക്കും. ഇന്ത്യന്‍ സൈനികരുടെ പ്രവര്‍ത്തനങ്ങളെ സ്മരിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles