Sunday, May 26, 2024
spot_img

നാടുകാണി ചുരത്തിൽ മണ്ണിടിച്ചിൽ രൂക്ഷം; ഗതാഗതം പുനഃസ്ഥാപിക്കാൻ നാലുമാസമെടുക്കുമെന്ന് ജി സുധാകരൻ; ഗതാഗതം സ്തംഭിച്ചിട്ട് 11 ദിവസം; പാറക്കല്ലുകൾ പൊട്ടിക്കാൻ സ്‌ഫോടനം നടത്തേണ്ടിവരും

മലപ്പുറം: നാടുകാണി ചുരത്തിൽ ഗതാഗതം സ്തംഭിച്ചിട്ട് 11ദിവസം കഴിഞ്ഞു. ചെറിയതോതിലെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാൻ നാലുമാസം എടുക്കുമെന്ന് മന്ത്രി ജി സുധാകരൻ അറിയിച്ചു. റോഡിൽ വൻ പാറകൾ വീണുകിടക്കുന്നതിനാൽ ഇതിലൂടെയുള്ള ഗതാഗതം നിറുത്തിവച്ചത്. ഇവ മാറ്റിയെങ്കിൽ മാത്രമെ ഇതുവഴി ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കാൻ സാധിക്കൂ. നിരവധി വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന റോഡാണിത്.

വനം വകുപ്പിന്‍റെ സഹകരണത്തോടെ സമാന്തരമായി താൽക്കാലിക പാത നിർമ്മിക്കാൻ ആലോചനയുണ്ടെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിലെ എട്ടുകിലോമീറ്റർ ഭാഗത്ത് കൂറ്റൻ പാറക്കല്ലുകളും മരങ്ങളും മണ്ണും വന്നടിഞ്ഞിരിക്കുകകയാണ്. സ്‌ഫോടനം നടത്തിവേണം പാറക്കല്ലുകൾ പൊട്ടിച്ചുമാറ്റാനെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

Related Articles

Latest Articles