Monday, May 6, 2024
spot_img

ഇസ്ലാമിക ഭീകരതയ്ക്ക് മറുപടി പറഞ്ഞ ഗുജറാത്ത് മോഡൽ | മിലൻ കാ ഇതിഹാസ്, പരമ്പര – 36 | സി. പി. കുട്ടനാടൻ

നമസ്കാരം ബഹുമാനപ്പെട്ട തത്വമയി ന്യൂസ് വായനക്കാരെ, മിലൻ കാ ഇതിഹാസിൻ്റെ 34 ആം ഭാഗത്തിൻ്റെ തുടർ ഭാഗങ്ങളിലേക്ക് നമുക്ക് സഞ്ചരിയ്ക്കാം. 2001ൽ സിഖ് ഭീകരതയുടെ ചില അനുരഞ്ജന സ്വഭാവങ്ങൾ കാണുവാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ ശക്തമായ നടപടികളോട് പിടിച്ചു നിൽക്കാൻ സാധിയ്ക്കില്ലെന്ന ബോദ്ധ്യം വന്നപ്പോൾ, സിഖ് തീവ്രവാദികളോട് ആയുധം വെച്ചു കീഴടങ്ങാൻ ജഗ്ജിത് സിങ് ചൗഹാൻ ആഹ്വാനം ചെയ്തു. തുടർന്ന് ചൗഹാൻ്റെ ഭാര്യക്ക് ഇന്ത്യയിലേക്കു വരുവാൻ വാജ്‌പേയ് പ്രധാനമന്ത്രിയായ ഇന്ത്യാ ഗവണ്മെൻ്റ് അനുവാദം നൽകി. 2001ൽ 21 വർഷത്തെ വിദേശ വാസത്തിനു ശേഷം, ചൗഹാൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. അസ്ഥാനത്തായ തൻ്റെ വിഭജന മോഹങ്ങൾ ഉള്ളിലടക്കി തികച്ചും ജനാധിപത്യപരമായി ഖാലിസ്ഥാൻ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകുമെന്ന് ഇന്ത്യയിൽ വെച്ച് ചൗഹാൻ പ്രഖ്യാപിച്ചു.

ഖാലിസ്ഥാൻ ആശയങ്ങളെ തികച്ചും സമാധാനപരമായി പ്രചരിപ്പിക്കുവാൻ എന്ന പേരിൽ 2002ൽ ഖൽസ രാജ് പാർട്ടി എന്നൊരു സംഘടനക്കു ചൗഹാൻ രൂപം നൽകി. 2007ൽ ഖാലിസ്ഥാൻ രൂപീകൃതമാവുമെന്ന് ചൗഹാൻ പ്രഖ്യാപിച്ചു. ഇപ്പോഴും അതിൻ്റെ അനുരണനങ്ങൾ കർഷക സമരം എന്ന കലാപരിപാടിയിലൂടെ നാം കാണുന്നു. പ്രധാനമന്ത്രിയടക്കമുള്ളവരുടെ യാത്രാഗതി മുടക്കുവാൻ പോന്ന തരത്തിലേക്ക് കോൺഗ്രസ്സ് അടക്കമുള്ള പാർട്ടികൾ തുടർന്നും ഉത്തരവാദിത്വ രഹിതമായി സിഖ് രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്ന അവസ്ഥ നാം കണ്ടു. കോൺഗ്രസ്സ് എന്നും ഇങ്ങനെയായിരുന്നു. ഇനിയും അങ്ങനെയായിരിയ്ക്കും.

വാജ്‌പേയ് സർക്കാർ 2002ലേയ്ക്ക് കടന്നപ്പോഴും ഇന്ത്യയുടെ അതിർത്തിയും കാശ്മീരും ശാന്തമായിരുന്നില്ല. ദൈനം ദിനാടിസ്ഥാനത്തിൽ മുസ്ലിം ഭീകര ആക്രമണങ്ങളും ഏറ്റുമുട്ടലുകളും നടന്നുപോന്നു. ഇതേസമയം പശ്ചിമ ബംഗാളിലെ കമ്യുണിസ്റ്റ് സർക്കാരിനെതിരെ നിരവധി ജനകീയ പ്രക്ഷോഭങ്ങൾ നടന്നു. അതിനെയെല്ലാം ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഭരണകൂടം അടിച്ചമർത്തി. പ്രതിഷേധക്കാർക്കെതിരെ സിപിഎമ്മുകാർ വ്യാപക അക്രമങ്ങൾ അഴിച്ചുവിട്ടു. 800ലേറെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് തടവിലിട്ടു. അവരാണ് ഇന്ന് മറ്റു പാർട്ടികളുടെ സർക്കാരുകൾ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യുമ്പോൾ ജനാധിപത്യം തകർന്നു എന്ന കപട വിലാപം അഴിച്ചു വിടുന്ന അണലികൾ.

റഷ്യ എക്കാലവും നമുക്ക് ക്രിയാത്മക പിന്തുണ നൽകിയിട്ടുണ്ട്. കശ്മീർ പ്രശ്‌നം രൂക്ഷമായിക്കൊണ്ടിരുന്ന ഈ അവസരത്തിൽ ഫെബ്രുവരി 3ന് റഷ്യ ഇന്ത്യക്ക് പൂർണ പിന്തുണ നൽകിയത് അന്താരാഷ്ട്ര തലത്തിൽ നമുക്ക് ആത്മവിശ്വാസമുണ്ടാക്കി. ഇതേ സമയങ്ങളിലെല്ലാം തന്നെ ഇന്ത്യയിൽ മൊബൈൽ ഫോൺ നിർമാണ വിപണന രംഗം വളരെയേറെ പുരോഗതി നേടി. പൊതുജനം ലാൻഡ് ഫോണിൽ നിന്നും മൊബൈൽ ഫോണുകളിലേക്ക് മാറുന്ന കാലഘട്ടത്തെ ഇവിടെയൊരു നാഴികക്കല്ലായി കാണാം. ഈ സമയത്തായിരുന്നു 3 സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പുകൾ നടന്നത്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഞ്ചൽ (ഇപ്പോൾ ഉത്തരാഖണ്ഡ്) എന്നിവയുടെ റിസൾട്ട് വന്നപ്പോൾ ബിജെപിയ്ക്ക് തിരിച്ചടിയുണ്ടായി. ഇത് കേന്ദ്ര സർക്കാരിൻ്റെ പിടിപ്പുകേടായി വ്യഖ്യാനിയ്ക്കപ്പെട്ടു.

യഥാർത്ഥ രാഷ്ട്രീയ സാമുദായിക മാനമുള്ള ട്വിസ്റ്റ് സംഭവിയ്ക്കുവാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ. എവിടെയും ആദ്യം തീപ്പൊരിയിടുന്ന ഞമ്മള് തന്നെ ഇതിനായി രംഗത്തിറങ്ങി. അതായത് 2002 ഫെബ്രുവരി 27ന് അയോദ്ധ്യയിൽ നിന്നുള്ള കർസേവകരും സന്യാസിമാരുമടങ്ങുന്ന സംഘം സബർമതി എക്സ്പ്രെസിൽ ഗുജറാത്തിലെ ഗോദ്ര സ്റ്റേഷനിൽ നിന്നും തിരിയ്ക്കുമ്പോൾ 500 അംഗബലമുള്ള ഒരു കൂട്ടം മുസ്‌ലിം ഭ്രാന്തന്മാർ ട്രെയിൻ ആക്രമിച്ച് തീയിട്ട് തീവണ്ടിയിലെ എസ്.6 എന്ന കോച്ച് കത്തിച്ചു. അതിലുണ്ടായിരുന്ന ഹിന്ദു പുരോഹിതന്മാരടക്കം 58 പേർ വെന്തു മരിച്ചു. ഇതേതുടർന്ന് സംസ്ഥാനത്തുടനീളം വികാര വിക്ഷോഭ വേലിയേറ്റമുണ്ടായി. ഇതേതുടർന്ന് അഹമ്മദാബാദിൽ നിന്നും മുസ്ലിം വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഹൈന്ദവർ ഇത്തരത്തിൽ പ്രകോപിതരായതിന് അന്നത്തെ സാമൂഹിക സാഹചര്യങ്ങൾക്ക് വ്യക്തമായ പങ്കുണ്ട്. നിരന്തരമായി കാശ്മീരിലും മറ്റുമുണ്ടാകുന്ന ഹിന്ദു വേട്ടയും മറ്റും പത്രങ്ങളിൽ വായിച്ചറിയുന്ന പൊതുജനം ഗുജറാത്തിലും ഇതൊന്നും അനുവർത്തിയ്ക്കാനുള്ള അവസരം നൽകുവാൻ ഒരുക്കമല്ലായിരുന്നു. അവർ ശക്തമായി പ്രതിഷേധിച്ചു.

പ്രതിഷേധം രക്തമഴയായി മുസ്ലീങ്ങളുടെ മേൽപ്പതിച്ചു. ഹൈന്ദവരുടെ ഹൃദയവേദനയുടെ അഗ്നിയിൽ ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ഇസ്ലാം എരിഞ്ഞു. ഞമ്മള് ഇതൊന്നും തുടങ്ങി വയ്ക്കേണ്ടായിരുന്നുവെന്ന് ആ അവസരത്തിൽ ഇസ്ലാം ചിന്തിച്ചിട്ടുണ്ടാകും. ഹൈന്ദവ രണ വീര്യത്തിന് മുമ്പിൽ 790 മുസ്‌ലിങ്ങൾ മയ്യത്തായി. കൈവിട്ട പ്രതിഷേധം കൈകാര്യം ചെയ്യാൻ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. നരേന്ദ്ര ദാമോദർദാസ് മോദിജി പട്ടാളത്തെയിറക്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും സമീപ സംസ്ഥാന പോലീസ് സേനകളെ അയച്ച് ക്രമസമാധാനം വീണ്ടെടുക്കാൻ സഹായിയ്ക്കുവാൻ കോൺഗ്രസ്സ് പാർട്ടി ഭരിച്ചിരുന്ന സ്റ്റേറ്റ് ഗവണ്മെണ്ടുകൾ തയ്യാറായില്ല. അങ്ങനെ ഇസ്ലാമിൻ്റെ വിഷ സഞ്ചിയ്ക്ക് മറുമരുന്ന് നൽകിക്കൊണ്ട് ഗുജറാത്തിലെ ഹിന്ദു ഹൃദയങ്ങൾ അടങ്ങി. ഇതേച്ചൊല്ലി നാടെങ്ങും ബിജെപിയ്‌ക്കെതിരെ പ്രചാരണങ്ങൾ നടന്നു. അവരാരും ഒരിയ്ക്കലും ഗോദ്ര സംഭവമാണ് ഇതിന് പിന്നിൽ എന്ന് പറയുവാൻ തയ്യാറായില്ല. മുഖ്യമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കി ഇല്ലായ്‌മ ചെയ്യുവാൻ വ്യാജരേഖകളും ചമച്ച് ഗുജറാത്ത് പൊലീസിലെ തന്നെ ഉദ്യോഗസ്ഥരും ഇസ്ലാമിക പക്ഷപാതികളും ശ്രമിച്ചു. ഇപ്പോഴും ശ്രമിയ്ക്കുന്നു.

2002 മാർച്ച് 3ന് ആന്ധ്രാപ്രദേശിലെ വടക്കൻ ഗോദാവരി ജില്ലയിലെ കൈകലൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ലോക്സഭാ സ്പീക്കർ ഗന്തി മോഹന ചന്ദ്ര ബാലയോഗി മരണമടഞ്ഞു. ഇത് വാർത്താ പ്രാധാന്യം നേടി. ഇതേ സമയം ജമ്മു കാശ്മീരിൽ ഹൈന്ദവരെ നിർദ്ദയം കൊന്നു തള്ളിയ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിൻ്റെ (ജെകെഎൽഎഫ്) നേതാവ് യാസിൻ മാലിക്കിനെ പോലീസ് മാർച്ച് 15ന് അറസ്റ്റ് ചെയ്തു. കശ്മീർ അശാന്തമായി തുടർന്നു. ഇതോടൊപ്പം ഇസ്ലാമിക മത ഭീകരതയെ നിർദാക്ഷിണ്യം കൈകാര്യം ചെയ്യുവാനുള്ള അതിശക്തമായ ‘പോട്ട’ നിയമം വാജ്‌പേയ് സർക്കാർ മാർച്ച് 26ന് ഓർഡിനൻസായി പുറപ്പെടുവിച്ചു. അതിശക്തമായ വകുപ്പുകൾ ഉൾച്ചേർന്ന ഈ നിയമം അങ്ങനെ ഇന്ത്യയുടെ സുരക്ഷാ നടപടികൾക്ക് മുതൽക്കൂട്ടായി.

ഏപ്രിൽ 4ന് പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയ് ഗുജറാത്തിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഈ സന്ദർശനത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് രാജ ധർമം പാലിയ്ക്കണം എന്ന് മുഖ്യമന്ത്രി നരേന്ദ്രമോദിയോട് വാജ്പേയ്ജി പറയുന്ന സംഭവമുണ്ടാകുന്നത്. തീർന്നില്ല, ഗുജറാത്ത് സംഭവങ്ങളുടെ രാഷ്ട്രീയ അനുരണനങ്ങൾ ഇന്ത്യൻ പാർലമെണ്ടിൽ അലയടിച്ചുകൊണ്ടിരുന്നു. ഗുജറാത്ത് കലാപം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് പ്രസ്താവിച്ചുകൊണ്ട് റാം വിലാസ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടി ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്നും പിന്മാറി. കൽക്കരി, ഖനി വകുപ്പ് മന്ത്രിയായിരുന്നു രാം വിലാസ് പാസ്വാൻ. ലോക് ജനശക്തി പാർട്ടി സഖ്യം വിട്ടെങ്കിലും മെയ് 3ന് മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി എൻഡിഎയിൽ ചേർന്നു. ഉത്തർപ്രദേശിൽ ഈ സഖ്യം അധികാരത്തിലേറുകയും പാർലമെണ്ടിൽ ഒന്നിച്ചു പ്രവർത്തിയ്ക്കുകയും ചെയ്തു.

മെയ് 14ന് കശ്മീരിലെ ഒരു സൈനിക താവളത്തിന് നേരെ ഇസ്ലാം ആക്രമണം നടത്തി 34 ഇന്ത്യൻ പട്ടാളക്കാരെ കൊന്നുകളഞ്ഞു. ഇത് അടുത്ത യുദ്ധത്തിനുള്ള കളമൊരുക്കളായി. “നമുക്ക് തിരിച്ചടിക്കേണ്ടി വരും.” എന്ന് പ്രധാനമന്ത്രി വാജ്‌പേയ് മെയ് 15ന് ലോക്സഭയിൽ പ്രസ്താവന നടത്തി. ഒരു ആണവ യുദ്ധത്തിൻ്റെ ചർച്ച വരെ നടന്നു. ഇതോടെ ബ്രിട്ടൻ എംബസിയും അമേരിയ്ക്കൻ എംബസിയും അവരുടെ പൗരന്മാരോട് ഇന്ത്യ വിടാൻ നിർദ്ദേശം നൽകി. ഇതൊരു വലിയ സംഗതിയായിരുന്നു. ആസന്നമായ യുദ്ധത്തെക്കുറിച്ച് ഇന്ത്യൻ പൗരന്മാർ തെരുവുകളിൽ ചർച്ച നടത്തി. ഇതോടെ അന്താരാഷ്ട്ര സമ്മർദ്ദം ഈ വിഷയത്തിലുണ്ടായി. അതിൻ്റെ ഫലമായി യുദ്ധ സാഹചര്യങ്ങൾക്ക് ഒരു അയവുവന്നു.

ഇതിന് ശേഷം രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കപ്പെട്ടു. രാജ്യം അതിൻ്റെ രാഷ്ട്രീയ സാദ്ധ്യതകളിലേയ്ക്ക് തിരിഞ്ഞു. ഐഎസ്ആർഒ ശാസ്ത്രജ്ഞനായ ഡോ. എപിജെ അബ്ദുൾ കലാമിനെ ബിജെപി രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടി. കലാമിനെ കോൺഗ്രസ് പാർട്ടിയും പിന്തുണച്ചു. എന്നാൽ കമ്യുണിസ്റ്റ് പാർട്ടികൾ തറ വേല കാണിച്ചു. ആകാശത്തേയ്ക്ക് വാണം വിടുന്ന ആളാണ് ബിജെപി സ്ഥാനാർഥി എന്നൊക്കെയുള്ള പ്രയോഗങ്ങൾ നടത്തിക്കൊണ്ട് ഐഎൻഎയിലെ ക്യാപ്റ്റൻ ലക്ഷ്മിയെ തങ്ങളുടെ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ചു. എന്തായാലും വിജയം കലാംജിയ്ക്ക് ഒപ്പമായിരുന്നു. അങ്ങനെ ജൂലായ് 15ന്‌ അദ്ദേഹം രാഷ്ട്രപതിയായി. എപിജെ രാഷ്ട്രപതിയായത് രാജ്യമെങ്ങും സന്തോഷാതിരേകം നൽകി. അദ്ദേഹത്തിൻ്റെ ആത്മകഥ അഗ്നിച്ചിറകുകൾ എന്ന പേരിൽ രാജ്യം വായിച്ചു. സ്വാമി വിവേകാനന്ദന് ശേഷം സാത്വിക തലത്തിൽ ഇന്ത്യൻ യുവത്വത്തെ സ്വാധീനിച്ച വ്യക്തിയായിരുന്നു കലാംജി എന്നാണ് എൻ്റെ നിരീക്ഷണം. വിരമിയ്ക്കാനിരിയ്ക്കവേ ജൂലായ് 27ന് ഉപരാഷ്ട്രപതി കിഷൻകാന്ത് ഹൃദയാഘാതം മൂലം മരണമടഞ്ഞു. തിരഞ്ഞെടുപ്പ് ഉടൻ തന്നെ തിരഞ്ഞെടുപ്പ് നടന്ന് ഓഗസ്റ്റ് 12ന് ഭൈരോൺ സിങ് ശെഖാവത്ത് വൈസ് പ്രസിഡണ്ടായി.

ഈ സംഭവങ്ങൾക്കെല്ലാമിടയിൽ നമ്മുടെ വീരപ്പൻ ഒരു വെടി പൊട്ടിച്ച് തന്നിലേക്ക് ശ്രദ്ധ ആകർഷിച്ചു. 2022 ഓഗസ്റ്റ് 25ന് കർണാടകയിലെ മുൻ മന്ത്രി ഹന്നൂർ നാഗപ്പയെ വേട്ടപ്പൻ കിഡ്നാപ്പ് ചെയ്തു. കർണാടക തമിഴ്നാട് ജയിലുകളിലുള്ള തമിഴ് വിഘടനവാദികളെ വിട്ടയയ്ക്കുക എന്ന ആവശ്യം മുഴക്കിയായിരുന്നു വീരപ്പൻ്റെ ഈ കലാപരിപാടി. ഇത് വലിയ വാർത്താ പ്രാധാന്യം നേടി. ഒരു വലിയ തീവണ്ടി ദുരന്തത്തിനും ഈ കാലഘട്ടത്തിൽ ഇന്ത്യ സാക്ഷ്യം വഹിച്ചു. കൊൽക്കത്തയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള രാജധാനി എക്‌സ്‌പ്രസ് ബിഹാറിലെ ഔറംഗബാദിനടുത്ത് ധവ നദിക്ക് കുറുകെയുള്ള പാലത്തിൽ വച്ച് സെപ്റ്റംബർ 9ന് പാളം തെറ്റി അപകടമുണ്ടായി 119 മനുഷ്യർ മരണപ്പെട്ടു. ദുഖാർത്തമായ മനസോടെ ഇന്ത്യ ഈ വാർത്ത കേട്ടു.

അശാന്തമായ ജമ്മുകശ്മീരിൽ അക്രമങ്ങൾക്കിടയിലും നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബർ മാസം നടത്തപ്പെട്ടു. ഈ വർത്തകൾക്കെല്ലാം ഇടയിൽ 2002 സെപ്റ്റംബര്‍ 24ന് ഗുജറാത്തിലെ അക്ഷര്‍ദാം ക്ഷേത്രത്തില്‍ ഇസ്ലാമിക ഭീകരർ ആക്രമണം നടത്തി. 30 ഹിന്ദുക്കൾ കൊല്ലപ്പെട്ടു. 80ലധികം ഹിന്ദുക്കളെ പരിക്കേൽപ്പിച്ചു. ഈ സംഗതി വലിയ വികാര വിക്ഷോഭങ്ങളുണ്ടാക്കി. ഇസ്ലാമിൻ്റെ തരവഴിയിൽ പൊതു മുസ്ലിം ലോകം സന്തോഷിയ്ക്കുകയായിരുന്നു.

ഇതേസമയം വീരപ്പൻ വീണ്ടും വാർത്തകളിൽ നിറഞ്ഞു. മുമ്പ് തട്ടികൊണ്ടുപോയ മന്ത്രി നാഗപ്പയെ വെടിവച്ചുകൊന്നു. മൃതദേഹം പോലീസ് കണ്ടെത്തി. ഇതോടെ ഭരണകൂടം വീരപ്പൻ്റെ മരണവാറണ്ടിൽ ഒപ്പിട്ടു. പ്രത്യേക ടാസ്ക് ഫോഴ്‌സ് ഇതിനായി തമിഴ്നാട് പോലീസിൽ രൂപീകരിയ്ക്കപ്പെട്ടു. ഇതേ സമയം ഗുജറാത്ത് തിരഞ്ഞെടുപ്പ് നടന്നു വരികയായിരുന്നു. കലാപ ശേഷം നടക്കുന്ന ഈ തിരഞ്ഞെടുപ്പിൽ മോദിയും ബിജെപിയും പരാജയമടയുമെന്ന് മാദ്ധ്യമങ്ങൾ വിധിയെഴുതി. പക്ഷെ ഉജ്ജ്വലമായ പ്രകടനത്തോടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിൽ ഭാരതീയ ജനതാ പാർട്ടി ഗുജറാത്തിൽ വെന്നിക്കൊടി പാറിച്ചു. നരേന്ദ്രമോദി വീണ്ടും മുഖ്യമന്ത്രിയായി.

ഒരു വശത്ത് ഇസ്ലാമിക ഭീകരത നടമാടുബോൾ കമ്യുണിസ്റ്റ് ഭീകരതയും വെറുതെയിരുന്നില്ല. ഡിസംബർ 20ന് ജാർഖണ്ഡിലെ സാന്ദ വനങ്ങളിൽ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെൻ്ററിൻ്റെ ഭീകരർ പോലീസ് കോൺവോയ് ആക്രമിച്ചു. 18 പോലീസുകാർ കൊല്ലപ്പെട്ടു. അക്കാലത്തെ പത്രങ്ങളിൽ നിരന്തരം ഇത്തരം ആക്രമണ വാർത്തകൾക്കൊണ്ട് നിറഞ്ഞിരുന്നു. എന്നും എന്തെങ്കിലും തരത്തിലുള്ള അക്രമ പ്രവർത്തനങ്ങൾ പ്രതിലോമ ശക്തികൾ ചെയ്തുകൊണ്ടിരുന്നു. അക്രമത്തെ നേരിടുന്നതിനൊപ്പം തന്നെ നിരവധി വികസന പ്രവർത്തനങ്ങളുമായി വാജ്‌പേയ് സർക്കാർ മുന്നേറി. ദൽഹി മെട്രോ റെയിലിൻ്റെ ഫസ്റ്റ് ഫേസ് ഡിസംബർ 24ന് പ്രധാനമന്ത്രി അടല്ജി ഉദ്‌ഘാടനം ചെയ്തു. രാജ്യത്തിൻ്റെ മൊബിലിറ്റി ഇങ്ങനെ വർദ്ധിച്ചുവന്നു.

തുടരും…

Related Articles

Latest Articles