Thursday, May 2, 2024
spot_img

അനധികൃത ബാനറുകളും കൊടികളും വെക്കുന്നവർക്കെതിരെ ക്രിമിനല്‍ കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി ; ഉത്തരവ് നടപ്പാക്കാത്തവർക്കെതിരെ കോടതിയലക്ഷ്യ നടപടി

കൊച്ചി: അനധികൃതമായി ബാനറുകളും കൊടികളും വെക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. . ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കെതിരെയും എസ്.എച്ച്.ഒമാർക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് അനധികൃത ബോർഡുകൾ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിർദേശം പാലിക്കാത്ത ജീവനക്കാർക്കെതിരെയും കോടതിയലക്ഷ്യ നടപടി ഉണ്ടാവുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

പൊതു ഇടങ്ങളിൽ അനധികൃതമായി സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടികള്‍, ഹോള്‍ഡിങുകള്‍ എന്നിവയെല്ലാം എടുത്തുമാറ്റാൻ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടതാണ് എന്നാൽ ഇത് ഫലപ്രദമായി നടപ്പാക്കാനാകാത്ത പശ്ചാത്തലത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായത്.

Related Articles

Latest Articles